Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
മാന്ത്രിക മുറികൾ ലക്ഷ്യമാക്കി ഓരോരുത്തരായി നടക്കാൻ തുടങ്ങി...
വീണ്ടും ആ വലിയ തടിവാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വാതിൽക്കൽ കാലുകുത്തിയ ആ നിമിഷം തന്നെ പുറത്തെ ലോകവുമായുള്ള ഞങ്ങളുടെ സകല ബന്ധവും അറ്റുപോയിരുന്നു....
ഇന്നലത്തെ അതേ ചൂട്, ഇരുമ്പ് ഉരസുന്നതിന്റെയും ചോരയുടെയും അതേ ഗന്ധം! മുകളിൽ ക്രിസ്റ്റൽ മേൽക്കൂരയിൽ രുധിരമണി കൂടുതൽ ശക്തിയോടെ ചുവന്ന പ്രകാശം ചൊരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഇന്നലെ ചിന്തിക്കാൻ പോലും സമയമില്ലാതിരുന്നതുകൊണ്ട് ഈ മുറിയുടെ ഭീകരത പൂർണ്ണമായും ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. പക്ഷേ ഇന്ന്, പുതിയതായി ലഭിച്ച ഊർജ്ജത്തോടെ ആ കളരിയിലേക്ക് നോക്കിയപ്പോൾ ഒരു കാര്യം വ്യക്തമായി... ഭൂമിയിലെ സകല യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു ശവപ്പറമ്പ് കൂടിയാണ് ഈ ചുവന്ന മണ്ണ്...
കളരിയുടെ നടുവിലായി തക്ഷകൻ കൈകൾ പിണച്ചുകെട്ടി നിൽപ്പുണ്ടായിരുന്നു. അവന് ചുറ്റുമായി, മണ്ണിൽ ആഴത്തിൽ തറച്ചുനിൽക്കുന്ന എണ്ണമറ്റ ആയുധങ്ങൾ! സാധാരണ വാളുകളോ പരിചകളോ അല്ല, ഓരോന്നിനും ഓരോ രൂപം, ഓരോ വലിപ്പം. ചിലതിൽ നിന്നും നേർത്ത പുക ഉയരുന്നുണ്ട്, ചിലത് തീക്കനൽ പോലെ തിളങ്ങുന്നുണ്ട്.
"ഇന്ന് രണ്ടാം ദിവസം..."
തക്ഷകന്റെ ഗാംഭീര്യമുള്ള ശബ്ദം ആ വലിയ മുറിയിൽ മുഴങ്ങി.
"നിങ്ങളുടെ മനുഷ്യശരീരത്തിലെ പേശികൾക്ക് ഇപ്പോൾ ഇരുമ്പിന്റെ കരുത്തുണ്ട്. കാറ്റിന്റെ വേഗതയുണ്ട്. പക്ഷേ, വെറും കൈകൊണ്ട് നിങ്ങൾക്ക് ഈ വലിയ യുദ്ധം ജയിക്കാൻ കഴിയില്ല. അതിന് നിങ്ങൾക്ക് ആയുധങ്ങൾ വേണം."
അവൻ ആ മണ്ണിൽ തറച്ചുനിൽക്കുന്ന ആയുധങ്ങൾക്ക് നേരെ കൈചൂണ്ടി.
"ഇവ ഭൂമിയിലെ സാധാരണ തീയിലോ ഉലയിലോ വാർത്തെടുത്ത ആയുധങ്ങളല്ല. ദേവന്മാർക്കും അസുരന്മാർക്കും വേണ്ടി ആയിരം വർഷങ്ങൾക്ക് മുൻപ് പാതാളത്തിലെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്തവയാണ്. ഓരോ ആയുധത്തിനും അതിന്റേതായ ഒരു ജീവനുണ്ട്, ഒരു ഭൂതകാലമുണ്ട്, ഒപ്പം അടങ്ങാത്ത രക്തദാഹവുമുണ്ട്!"
ഇതൊക്കെ കേട്ടപ്പോൾ എന്തുകൊണ്ടാണ് എന്റെ രോമം പൊങ്ങിയത് എന്ന് എനിക്കിപ്പോഴും അറിയില്ല.....
"സാധാരണ യുദ്ധങ്ങളിൽ പോരാളി തനിക്ക് ഇഷ്ടമുള്ള
💬 Comments
View all comments