Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
ആയുധം തിരഞ്ഞെടുക്കും. എന്നാൽ ഇവിടെ അങ്ങനെയല്ല..."
തക്ഷകന്റെ ചുണ്ടിൽ ഒരു വക്രമായ ചിരി വിരിഞ്ഞു.
"ഇവിടെ നിങ്ങൾ ആയുധത്തെ തിരഞ്ഞെടുക്കുകയല്ല, മറിച്ച് ആയുധം നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്! നിങ്ങളുടെ ഉള്ളിലെ വീര്യവും ഭയവും ഈ ലോഹങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. അർഹതയില്ലാത്ത ഒരു ആയുധത്തിൽ നിങ്ങൾ തൊട്ടാൽ... അത് നിങ്ങളുടെ മാംസത്തെ മാത്രമല്ല, ആത്മാവിനെത്തന്നെ ചുട്ടെരിക്കും. അതുകൊണ്ട്, നിങ്ങളുടെ ആയുധം ഏതാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തിയെടുക്കുക!"
അവൻ വഴിമാറി നിന്നു. ഞങ്ങൾക്ക് മുന്നിൽ നൂറുകണക്കിന് ആയുധങ്ങൾ! ഞങ്ങൾ ഭയത്തോടെ പതുക്കെ മുന്നോട്ട് നടന്നു.
ആദ്യം രാഹുലാണ് ഒരു ശ്രമം നടത്തിയത്.
സ്വർണ്ണനിറത്തിൽ തിളങ്ങുന്ന വലിയൊരു വാളിൽ അവൻ പിടിച്ചു വലിക്കാൻ ശ്രമിച്ചു. എന്നാൽ അവന്റെ വിരലുകൾ ആ പിടിയിൽ സ്പർശിച്ചതും, ഷോക്കേറ്റതുപോലെ രാഹുൽ ഒരു വലിയ അലർച്ചയോടെ പുറകോട്ട് തെറിച്ചുവീണു! അവന്റെ കൈവെള്ള പൊള്ളിയിട്ടുണ്ടായിരുന്നു.
"അത് നിനക്കുള്ളതല്ല മർത്യാ..."
തക്ഷകൻ പരിഹസിച്ചു. രാഹുൽ കഷ്ടപ്പെട്ട് എഴുന്നേറ്റ് മാറിപ്പോയി മറ്റൊരു ഇരുമ്പുദണ്ഡ് തൊട്ടുനോക്കി. അതിൽ തൊട്ടപ്പോൾ അവന് കുഴപ്പമൊന്നും തോന്നിയില്ല. അത് അവൻ അനായാസം മണ്ണിൽ നിന്നും വലിച്ചൂരി.
ഇനി എന്റെ ഊഴമാണ്. ഞാൻ ആയുധങ്ങൾക്കിടയിലൂടെ നടന്നു. തിളങ്ങുന്ന വാളുകളോടും വലിയ ഗദകളോടും എനിക്ക് യാതൊരു ആകർഷണവും തോന്നിയില്ല.
പെട്ടെന്നാണ്, കളരിയുടെ ഒരു ഒഴിഞ്ഞ കോണിൽ, മറ്റുള്ളവയിൽ നിന്നും മാറി മണ്ണിൽ പാതിയോളം താഴ്ന്നു നിൽക്കുന്ന ഒരു വാളിൽ എന്റെ കണ്ണുകൾ ഉടക്കിയത്. അതിന് യാതൊരു തിളക്കവുമില്ലായിരുന്നു. കൊടും ഇരുട്ടിന്റെ നിറമുള്ള ഒരുതരം കറുത്ത ലോഹം കൊണ്ടുണ്ടാക്കിയ, അല്പം വളഞ്ഞ വലിയൊരു വാൾ. അതിന്റെ പിടിയിൽ എന്തൊക്കെയോ പുരാതനമായ ലിപികൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നും വളരെ നേർത്ത, എന്നാൽ തീവ്രമായ ഒരു ചുവന്ന പ്രകാശം മിന്നിമറയുന്നുണ്ട്.
എന്നെ ആരോ അങ്ങോട്ടേക്ക് വലിച്ചടുപ്പിക്കുന്നതുപോലെ തോന്നി. ഞാൻ പതുക്കെ ആ വാളിന്റെ പിടിയിൽ എന്റെ വലംകൈ അമർത്തി.
ഒരൊറ്റ
💬 Comments
View all comments