Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
കഴിഞ്ഞയുടനെ എല്ലാവരും പരിശീലന മുറിയിലേക്ക് വരണം," യാതൊരു ദയയുമില്ലാത്ത സ്വരത്തിൽ തക്ഷകൻ ആജ്ഞാപിച്ചു.
അവൻ്റെ ആ നിൽപ്പും ആജ്ഞാപിക്കലും കേട്ടതും എൻ്റെ നിയന്ത്രണം പോയി. മനസ്സിൽ അവനെയും അവൻ്റെ തന്തയെയും തള്ളയെയും, പോരാത്തതിന് അവൻ്റെ നാഗകുലത്തിലുള്ള സകല പൂർവ്വികരെയും ചേർത്ത് ഞാൻ പച്ചത്തെറി കൊണ്ട് നല്ല ഒന്നാന്തരം അഭിഷേകം നടത്തി.
ശേഷം പുറത്ത് അവൻ്റെ മുഖത്ത് നോക്കി വളരെ അനുസരണയുള്ളവനെപ്പോലെ വിനയം കലർന്ന ഒരു ചെറുപുഞ്ചിരിയിൽ എൻ്റെ മറുപടി ഒതുക്കി. 'നായിൻ്റെ മോനെ... എന്നെക്കൊണ്ട് ഇപ്പോൾ ഇത്രയേ പറ്റൂ...' എന്ന് ഞാൻ പല്ലുകടിച്ച് മനസ്സിൽ പറഞ്ഞു.
ഇപ്പോൾ ഞങ്ങളുടെ ശരീരത്തിന് യാതൊരു കുഴപ്പവുമില്ല, നല്ല ശക്തിയുമുണ്ട്. പക്ഷേ... ഇന്നത്തെ ആ നരകത്തിലെ പരിശീലനം കഴിഞ്ഞാൽ പുറത്തുവരുമ്പോൾ എൻ്റെയും ഇവന്മാരുടെയും അവസ്ഥ എന്താകുമോ എന്തോ! ഇന്നലെ ഒന്നാം ദിവസം ആ പരുവമാക്കിയെങ്കിൽ ഇന്ന് ചിലപ്പോൾ ഞങ്ങളുടെ അസ്ഥി അവൻ ഉരിഞ്ഞെടുക്കും.
ഞങ്ങൾ ആഹാരം വളരെ പതുക്കെ ചവച്ചിറക്കി, മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. വീണ്ടും ആ വലിയ ഇടനാഴിയിലൂടെ, ഞങ്ങളെ കാത്തിരിക്കുന്ന ആ മാന്ത്രിക മുറികൾ ലക്ഷ്യമാക്കി ഓരോരുത്തരായി നടക്കാൻ തുടങ്ങി...
വീണ്ടും ആ വലിയ തടിവാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വാതിൽക്കൽ കാലുകുത്തിയ ആ നിമിഷം തന്നെ പുറത്തെ ലോകവുമായുള്ള ഞങ്ങളുടെ സകല ബന്ധവും അറ്റുപോയിരുന്നു....
ഇന്നലത്തെ അതേ ചൂട്, ഇരുമ്പ് ഉരസുന്നതിന്റെയും ചോരയുടെയും അതേ ഗന്ധം! മുകളിൽ ക്രിസ്റ്റൽ മേൽക്കൂരയിൽ രുധിരമണി കൂടുതൽ ശക്തിയോടെ ചുവന്ന പ്രകാശം ചൊരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഇന്നലെ ചിന്തിക്കാൻ പോലും സമയമില്ലാതിരുന്നതുകൊണ്ട് ഈ മുറിയുടെ ഭീകരത പൂർണ്ണമായും ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല. പക്ഷേ ഇന്ന്,
💬 Comments
View all comments