Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
നോക്കി പല്ലിറുമ്മിക്കൊണ്ട് തക്ഷകൻ പറഞ്ഞു.
"പക്ഷേ പ്രതിരോധിക്കാൻ മാത്രം അറിഞ്ഞാൽ പോരാ... ആക്രമിക്കാനും നിനക്കറിയണം!"
അവൻ എന്നെ തട്ടിമാറ്റി അടുത്ത നിമിഷം സച്ചിനും രാഹുലിനും നേരെ തിരിഞ്ഞു. ഇന്നലത്തെ വിശ്രമമൊക്കെ വെറുതെയായിരുന്നു, കളി ഇപ്പോഴാണ് ശരിക്കും തുടങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. ജീവൻ വേണമെങ്കിൽ ഈ ആയുധങ്ങൾ കൊണ്ട് പൊരുതിയേ മതിയാകൂ! വലിയൊരു അലർച്ചയോടെ എന്റെ വാളും പിടിച്ച് ഞാൻ വീണ്ടും അവനുനേരെ പാഞ്ഞടുത്തു.......
തക്ഷകന്റെ ആ വെല്ലുവിളിയോടെ തുടങ്ങിയ ആ പോരാട്ടം പിന്നീട് മണിക്കൂറുകളോളം നീണ്ടുനിന്നു.
എത്ര സമയം കഴിഞ്ഞുവെന്ന് ഞങ്ങൾക്കാർക്കും ഒരു എത്തും പിടിയുമില്ലായിരുന്നു. എന്റെ കയ്യിലിരുന്ന ആ കറുത്ത വാൾ എന്റെ ശരീരത്തിന്റെ തന്നെ ഒരു അവയവം പോലെ അതിവേഗത്തിൽ ചലിക്കാൻ തുടങ്ങിയിരുന്നു.
രാഹുലിന്റെ കുന്തവും സച്ചിന്റെ ആ ഭീമാകാരമായ ഗദയും ആ ചുവന്ന മണ്ണിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. തളർന്നു വീഴാറായെങ്കിലും, ജീവൻ നിലനിർത്താനുള്ള ഒരു വല്ലാത്ത ആവേശം ഞങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഒടുവിൽ, തക്ഷകൻ കൈകളുയർത്തി ആ ദിവസത്തെ പരിശീലനം അവസാനിച്ചതായി പ്രഖ്യാപിച്ചു.
കിതച്ചുകൊണ്ട് ഞങ്ങൾ ആയുധങ്ങൾ അവിടെത്തന്നെ സേഫ് ആയി ആ ചുവന്ന മണ്ണിൽ കുത്തി നിർത്തി. എന്നിട്ട് പതുക്കെ തിരിഞ്ഞ് ആ വലിയ തടിവാതിലിന് നേരെ നടന്നു.
വാതിലിനടുത്തേക്ക് എത്തിയതും എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. ഇന്നലത്തെ ആ ഭയാനകമായ ഓർമ്മ എന്റെ തലച്ചോറിലേക്ക് ഇരച്ചുകയറി. ആ വാതിൽ കടന്ന് പുറത്ത് കാലുകുത്തിയതും ഒരു വലിയ കെട്ടിടം മൊത്തമായി ശരീരത്തിലേക്ക് ഇടിഞ്ഞുവീണതുപോലെയുള്ള ആ കൊടിയ വേദന! ഇന്നും അത് തന്നെ സംഭവിക്കുമോ എന്നോർത്തപ്പോൾ എന്റെ തൊണ്ട വരണ്ടു.
സച്ചിന്റെയും രാഹുലിന്റെയും മുഖത്തും അതേ ഭയം തളംകെട്ടി നിന്നിരുന്നു. ആരും മുന്നോട്ട് പോകുന്നില്ല.
ഒടുവിൽ രണ്ടും കൽപ്പിച്ച്, കണ്ണുകൾ ഇറുകെയടച്ച്, ശ്വാസം ഉള്ളിലൊതുക്കി ഞാൻ ആ വാതിൽ കടന്ന് പുറത്തെ ഇടനാഴിയിലേക്ക് ആദ്യത്തെ കാൽവെയ്പ് നടത്തി.
💬 Comments
View all comments