Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
പിന്നെ പതിയെ മറ്റേ കാലും വെച്ചു. നിലത്തുവീണ് അലറിക്കരയാനായി ഞാൻ തയ്യാറായി നിന്നു.
സെക്കന്റുകൾ കഴിഞ്ഞു...
എന്താ സംഭവിച്ചത്? ഒന്നും സംഭവിച്ചില്ല! യാതൊരു വേദനയുമില്ല! ഇന്നലെ അനുഭവപ്പെട്ട ആ ഭാരമോ ക്ഷീണമോ എന്റെ ശരീരത്തിന്റെ അയലത്തുപോലുമില്ല! ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.
അത്ഭുതത്തോടെ എന്റെ കൈകളിലേക്കും കാലുകളിലേക്കും നോക്കി. എനിക്ക് ഒരു കുഴപ്പവുമില്ല!
ഇതുകണ്ട് സച്ചിനും രാഹുലും ധൈര്യമായി പുറത്തേക്ക് വന്നു. അവർക്കും യാതൊരു വേദനയും തോന്നിയില്ല. ഇന്നലത്തെ ആ നരകയാതന ഇന്നുണ്ടാകില്ല എന്നറിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തോന്നി. സന്തോഷം കൊണ്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി.
"ഹാവൂ... രക്ഷപെട്ടു!" എന്ന് പറഞ്ഞ് ആവേശത്തിൽ ഞാൻ വെറുതെ വായുവിലേക്ക് ഒന്നാഞ്ഞു ചാടി.
പക്ഷേ, അവിടെയാണ് ഏറ്റവും വലിയ അത്ഭുതം എന്നെ കാത്തിരുന്നത്. താഴെ നിന്ന് മുകളിലേക്ക് ഒറ്റക്കുതിപ്പിന് ചാടിയ ഞാൻ ഉടനെ താഴേക്ക് വന്നില്ല! ഭൂഗുരുത്വത്തെ തോൽപ്പിച്ച്, ഒരു തൂവൽ പോലെ വായുവിലൂടെ കുറച്ചുനേരം അങ്ങനെ ഒഴുകി നിന്ന ശേഷമാണ് എന്റെ കാലുകൾ തിരികെ തറയിൽ തൊട്ടത്!
ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു...
"പൊളി...!" എന്റെ വായിൽ നിന്നും അറിയാതെ വന്നുപോയി.
അപ്പോഴാണ് എനിക്ക് യഥാർത്ഥ കാര്യം മനസ്സിലായത്. ആ രുധിരമണിയുടെ മുറിക്കുള്ളിൽ വെച്ച് ലഭിച്ച ശക്തിയും വേഗതയും അമാനുഷിക ഊർജ്ജവും എന്റെ ശരീരത്തിൽ പൂർണ്ണമായും അലിഞ്ഞുചേർന്നിരിക്കുന്നു! ആ മാന്ത്രിക വലയത്തിന് പുറത്തും ഞാനിപ്പോൾ പഴയ ആ സാധാരണക്കാരനല്ല. വായുവിൽ കുതിച്ചുചാടാനും , കാറ്റിനെ വെല്ലുന്ന (അത്രക്കൊന്നും ഇല്ലെങ്കിലും പറയുമ്പോൾ ഒരു ഇത് വേണ്ടേ.... 😌😁)വേഗതയിൽ സഞ്ചരിക്കാനും കഴിവുള്ള ആരോ ആയി ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു! രാഹുലും സച്ചിനും ഇത് കണ്ട് അമ്പരന്ന് നിൽക്കുകയാണ്.
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാനും നിൽക്കാനും വയ്യാത്ത ഒരു അവസ്ഥയായിരുന്നു. ഞരമ്പുകളിലൂടെ രക്തത്തിന് പകരം തിളക്കുന്ന ഊർജ്ജമാണ് ഒഴുകുന്നതെന്ന് തോന്നി. എന്റെ കൈകളിലെ മാംസപേശികളിലേക്ക്
💬 Comments
View all comments