0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

നോക്കി ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി...

"ഞാനിപ്പോൾ ശരിക്കും ഒരു മനുഷ്യൻ തന്നെയാണോ?"

എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. ഈ സന്തോഷം പങ്കുവെക്കാൻ, അല്ലെങ്കിൽ ഈ മാറ്റങ്ങൾ നേരിട്ട് കാണാൻ എനിക്ക് തിരികെ മുറിയിൽ എത്തണമായിരുന്നു. അതിലുപരി, എനിക്ക് ആമിയെയും നിധിയെയും കാണണമായിരുന്നു. മാനസയുടെ കീഴിൽ ആ മോതിരങ്ങളുടെ അപാരമായ ശക്തികൾ സ്വായത്തമാക്കാൻ പോയ അവരുടെ ട്രെയിനിങ് കഴിഞ്ഞിറങ്ങുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്ന് അറിയാനുള്ള വലിയൊരു ആകാംക്ഷ എന്റെയുള്ളിൽ അലയടിച്ചു.

ആ വലിയ ഇടനാഴിയിലൂടെ, കാറ്റിനെ വെല്ലുന്ന വേഗതയിൽ ഞങ്ങളുടെ മുറി ലക്ഷ്യമാക്കി ഞാൻ ഒറ്റയോട്ടം വെച്ചു! വെറുമൊരു കണ്ണിമവെട്ടുന്ന വേഗതയിൽ! എനിക്ക് പിന്നാലെ തങ്ങളുടെ പുതിയ ശക്തി തിരിച്ചറിഞ്ഞ സച്ചിനും രാഹുലും അതേ വേഗതയിൽ കുതിച്ചു പാഞ്ഞു.

വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത്, കട്ടിലിലിരുന്ന് വളരെ ആവേശത്തോടെ എന്തൊക്കെയോ സംസാരിക്കുന്ന റോസിനെയും കൃതികയേയുമാണ്.

ഞങ്ങളെ കണ്ടയുടനെ, ഇന്നലത്തെ ആ തളർച്ചയൊന്നും ഇല്ലാതെ റോസ് ചാടിയെഴുന്നേറ്റു. എന്നിട്ട് ഒരു വലിയ ഗുസ്തിക്കാരിയെപ്പോലെ അവളുടെ ഇല്ലാത്ത മസിൽ ഞങ്ങൾക്ക് നേരെ കാണിച്ച് പോസ് ചെയ്തു! അവളുടെ ആ നിൽപ്പും ഭാവവും കണ്ട് ഞങ്ങൾക്കൊക്കെ ചിരിവന്നുപോയി. അവർക്കും നാഗികയുടെ ട്രെയിനിങ്ങിലൂടെ പുതിയ ശക്തികൾ കിട്ടിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

പക്ഷേ എന്റെ കണ്ണുകൾ ആ മുറിയിലാകെ മറ്റാരെയോ പരതുകയായിരുന്നു.

"ആമിയും നിധിയും ഇതുവരെ വന്നില്ലേ?"

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"ഇല്ല, ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി. അവർ ഇതുവരെ ആ ട്രെയിനിങ് റൂമിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല..."

കൃതിക അല്പം ഗൗരവത്തോടെ മറുപടി പറഞ്ഞു.

അപ്പോഴേക്കും പതിവുപോലെ ആ വീട്ടിലെ ജോലിക്കാർ ഞങ്ങൾക്ക് കുടിക്കാനായുള്ള എന്തോ പാനീയങ്ങളുമായി അവിടേക്ക് വന്നു.

ഇന്നലെ തൊണ്ടയിൽ ഒഴിച്ചുതന്ന അതേ സാധനം തന്നെയാണോ എന്തോ! ഞങ്ങൾ യാതൊരു മടിയുമില്ലാതെ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു തീർത്തു. ആ പാനീയം കൂടി ഉള്ളിൽ ചെന്നപ്പോൾ

💬 Comments

View all comments