Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
വല്ലാത്തൊരു ഉന്മേഷം തോന്നി.
തുടർന്ന് ഞങ്ങൾ പരസ്പരം ഈ പുതിയ മാറ്റങ്ങളുടെ വിശേഷങ്ങളും ട്രെയിനിങ് റൂമിലെ അനുഭവങ്ങളും സംസാരിച്ചിരിക്കുമ്പോഴാണ് വാതിൽക്കൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടത്.
നോക്കുമ്പോൾ, അവിടെ വാതിൽക്കൽ പതുങ്ങി നിൽക്കുന്നുണ്ട് മീനാക്ഷിമോൾ! അവളുടെ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു.
"എല്ലാരും വാങ്ങ... നമ്മ വിളയാടലാം!"
അവൾ അവളുടെ ആ കൊഞ്ചുന്ന തമിഴിൽ വളരെ സന്തോഷത്തോടെ ഞങ്ങളെ വിളിച്ചു.
പുതിയ ശക്തികൾ കിട്ടിയതിന്റെ ആവേശത്തിൽ സച്ചിനും റോസുമൊക്കെ അവളുടെ കൂടെ പോകാൻ തയ്യാറായി എഴുന്നേറ്റു.
"ദേവേട്ടാ... നീങ്ക വരലിയാ?"
മീനാക്ഷി എന്നെ നോക്കി അവളുടെ ആ നിഷ്കളങ്കമായ കണ്ണുകൾ ചിമ്മി ചോദിച്ചു.
ഞാൻ ഇല്ലെന്നർത്ഥത്തിൽ പതുക്കെ തലയാട്ടി.
"നിങ്ങൾ പൊയ്ക്കോ... ഞാൻ കുറച്ചു കഴിഞ്ഞ് വരാം," എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.
സത്യത്തിൽ എനിക്ക് കളിക്കാൻ പോകാൻ താല്പര്യമില്ലാഞ്ഞിട്ടല്ല. എന്റെ മനസ്സ് മുഴുവൻ ഇപ്പോൾ ആമിയും നിധിയുമാണ്. അവർ ഏതു നിമിഷവും ആ വാതിൽ തുറന്ന് ഇവിടേക്ക് വരാം.
"ശരി, ഞങ്ങൾ പോയിട്ട് വരാം..." എന്ന് പറഞ്ഞ് ബാക്കിയുള്ളവർ മീനാക്ഷിക്കൊപ്പം കളിക്കാനായി മുറിക്ക് പുറത്തേക്ക് പോയി.
വലിയ ആ മുറിയിൽ ഞാൻ മാത്രം തനിച്ചായി.
അടഞ്ഞുകിടക്കുന്ന ആ വാതിലിലേക്ക് തന്നെ കണ്ണുംനട്ട്, ഏത് നിമിഷവും അവർ കടന്നുവരുമെന്ന പ്രതീക്ഷയോടെ ഞാൻ ആ കട്ടിലിൽ അങ്ങനെ കാത്തിരുന്നു......
അങ്ങനെ ഞാൻ വാതിലിലേക്ക് തന്നെ കണ്ണുംനട്ട് കാത്തിരിക്കുമ്പോഴാണ് വാതിൽ പതുക്കെ തുറന്നത്.
ആമിയും നിധിയുമായിരുന്നു അത്!
അവരെ കണ്ടയുടനെ എന്റെ മുഖത്ത് വലിയൊരു സന്തോഷം വിരിഞ്ഞെങ്കിലും, എന്നെ കണ്ടതും അവർ രണ്ടുപേരും വല്ലാതെ പരുങ്ങുന്നതുപോലെ എനിക്ക് തോന്നി.
അവരുടെ മുഖത്ത് എന്തൊക്കെയോ മറച്ചുവെക്കുന്നതുപോലൊരു ഭാവം.
ഞാൻ വേഗം കട്ടിലിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. ഒരു നിമിഷം പോലും വൈകാതെ ഞാൻ രണ്ടുപേരുടെയും ചുണ്ടുകളിൽ മാറിമാറി എന്റെ ചുണ്ടുകൾ അമർത്തി ഒരു ചുംബനം നൽകി.
💬 Comments
View all comments