0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

പറഞ്ഞു.

"നിന്റെ ശരീരവും, രുധിരമണിയും അതിന് അനുവദിക്കില്ല. ഇന്നത്തെ സമയം കഴിഞ്ഞു."

പക്ഷെ ഞാൻ പിന്മാറാൻ തയ്യാറായിരുന്നില്ല. എന്റെ വാശി കൂടിവരികയായിരുന്നു.

"എനിക്ക് കുറച്ചു സമയം കൂടി വേണം തക്ഷകാ... ഞാൻ നിന്നോട്ടെ?"

ഞാൻ വീണ്ടും ചോദിച്ചു.

എന്റെ ആവർത്തിച്ചുള്ള ചോദ്യം അവന്റെ ഈഗോയെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടാകണം. എന്റെ നേർക്ക് ഒരടി മുന്നോട്ടുവെച്ച്, ആ വലിയ കരിങ്കൽ മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അവൻ അലറി:

"പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല...!!"

ആ അലർച്ച അവസാനിച്ചതും, മുകളിൽ നിന്നും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭയാനകമായ ഒരു ശബ്ദം ആ കളരിയിൽ മുഴങ്ങിക്കേട്ടു!

ആകാശത്ത് ഒരായിരം ഇടിമിന്നലുകൾ ഒന്നിച്ച് വെട്ടിയതുപോലൊരു ശബ്ദം! ഞങ്ങൾ ഞെട്ടി മുകളിലേക്ക് നോക്കി. ആ വലിയ മേൽക്കൂരയുടെ നടുവിൽ വായുവിൽ തങ്ങിനിന്നിരുന്ന ആ ചെറിയ രുധിരമണിയിൽ നിന്നായിരുന്നു ആ ശബ്ദം ഉണ്ടായത്!

അതുവരെ നേർത്ത പ്രകാശം ചൊരിഞ്ഞിരുന്ന ആ ചുവന്ന തരിയിൽ നിന്നും, പെട്ടെന്ന് കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശധാര താഴേക്ക് ഒഴുകിയിറങ്ങി. ആ മുറി മുഴുവൻ ഒരു ഭൂകമ്പത്തിലെന്നപോലെ വിറകൊണ്ടു.

ആ പ്രകമ്പനം കണ്ട് ഞങ്ങൾ മൂന്നുപേരും ഭയന്ന് വിറച്ചുപോയി. എന്നാൽ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് അതല്ലായിരുന്നു. ഞങ്ങളെപ്പോലെ തന്നെ, അല്ലെങ്കിൽ ഞങ്ങളേക്കാൾ കൂടുതൽ പേടിച്ച് വിറച്ചുകൊണ്ട് സാക്ഷാൽ തക്ഷകൻ ആ രുധിരമണിയിലേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു!

അവന്റെ ആ ഗാംഭീര്യമൊക്കെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതായി. ദേവന്മാരുടെ ആയുധത്തെപ്പോലും പുച്ഛിക്കുന്ന അവന്, ആ ചെറിയ രത്നത്തോട് വലിയ ഭയമുണ്ടെന്ന് ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. അവൻ തന്റെ വലതുകൈ നെഞ്ചോട് ചേർത്തുപിടിച്ച് എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു.

കുറച്ചുനേരം ആ മുറിയിൽ വല്ലാത്തൊരു ശ്മശാനമൂകത തളംകെട്ടി നിന്നു. പ്രകമ്പനം പതുക്കെ അവസാനിച്ചു. ചുവന്ന വെളിച്ചം പഴയതുപോലെയായി.

അനങ്ങാൻ പോലും കഴിയാതെ നിന്ന തക്ഷകൻ പതിയെ എന്നെ നോക്കി. അവന്റെ കണ്ണുകളിൽ മുൻപുണ്ടായിരുന്ന ആ

💬 Comments

View all comments