0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

അധികാരഭാവം ഉണ്ടായിരുന്നില്ല, പകരം വല്ലാത്തൊരു ആശയക്കുഴപ്പവും ഭയവും കലർന്ന ഒരു നോട്ടമായിരുന്നു അത്.

ആ രുധിരമണി എന്തിനാണ് പെട്ടെന്ന് അങ്ങനെ പ്രതികരിച്ചതെന്ന് അവന് ഒരുപക്ഷെ മനസ്സിലായിട്ടുണ്ടാകാം. അവൻ എന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. എന്നെ ഒന്ന് തുറിച്ചുനോക്കിയ ശേഷം, വേഗത്തിൽ തിരിഞ്ഞ് അവൻ ആ വാതിലിലൂടെ പുറത്തേക്ക് നടന്നുപോയി.

ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയായിരുന്നു സച്ചിനും രാഹുലും. അവർക്ക് ഒരടി പോലും ഇനി മുന്നോട്ട് വെക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ചോരയൊലിക്കുന്ന ശരീരവുമായി അവർ എന്നെ നോക്കി.

"അളിയാ... ഞങ്ങളെക്കൊണ്ട് ഇനി ഒരടി പോലും എടുത്ത് വെക്കാൻ കഴിയില്ലഡാ... നീ വരുന്നെങ്കിൽ വാ, അല്ലെങ്കിൽ ഞങ്ങൾ പോവാ..."

സച്ചിൻ കിതച്ചുകൊണ്ട് പറഞ്ഞു.

രാഹുലും അത് ശരിവെക്കുന്നതുപോലെ തലയാട്ടി. എന്നിട്ട് എന്നെ കാത്തുനിൽക്കാതെ അവന്മാരും തക്ഷകന് പിന്നാലെ ആ ഇടനാഴിയിലേക്ക് നടന്നു മറഞ്ഞു.

അവർ പോയതോടെ ആ വലിയ വാതിൽ തനിയെ അടഞ്ഞു. ഇപ്പോൾ ആ ഭീമാകാരമായ മാന്ത്രിക ലോകത്ത്, ചോരയൊലിക്കുന്ന ശരീരവുമായി ഞാൻ മാത്രം തനിച്ചായി. മുകളിൽ രുധിരമണി എന്നെ നോക്കി വീണ്ടും മിന്നിത്തിളങ്ങാൻ തുടങ്ങിയിരുന്നു....

ഞാൻ ആ ചുവന്ന മണ്ണിലൂടെ ലക്ഷ്യമില്ലാതെ കുറച്ചുനേരം നടന്നു....

ശേഷം ഞാൻ പതിയെ എന്റെ ആയുധത്തിനരികിലേക്ക് ചെന്നു. മണ്ണിൽ കുത്തിനിർത്തിയിരുന്ന ആ കറുത്ത വാൾ വലിച്ചൂരി വീണ്ടും കയ്യിലെടുത്തു. എന്ത് ചെയ്യണം, എങ്ങനെ പരിശീലിക്കണം എന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. മനസ്സിലെ സങ്കടവും വാശിയും തീർക്കാൻ വേണ്ടി ഞാൻ ആ വാൾ വായുവിൽ അലക്ഷ്യമായി വീശാൻ തുടങ്ങി.

പെട്ടെന്നാണ് അത് സംഭവിച്ചത്!

മുകളിലെ മേൽക്കൂരയിൽ നിന്നും രുധിരമണി വീണ്ടും പ്രകാശിക്കാൻ തുടങ്ങി. ഇത്തവണ അതൊരു ഭയപ്പെടുത്തുന്ന വെളിച്ചമായിരുന്നില്ല. പകരം, ആ ചെറിയ തരിയിൽ നിന്നും ഒഴുകിയിറങ്ങിയ നേർത്ത ചുവന്ന പ്രകാശധാര ഒരു സ്പോട്ട്‌ലൈറ്റ് പോലെ എന്നെ മാത്രം പൊതിഞ്ഞുനിന്നു. ഒരു നിമിഷം ഞാൻ കണ്ണുകളടച്ചുപോയി. ആ വെളിച്ചം ദേഹത്ത് പതിച്ചതും

💬 Comments

View all comments