Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
ആ നിമിഷങ്ങളിൽ എന്റെ ചുറ്റുമുള്ള ലോകം ഞാൻ മറന്നു. ശരീരത്തിലെ ചോരപ്പാടുകളും വേദനകളും എങ്ങോട്ടോ പോയിമറഞ്ഞു. എന്റെ ഞരമ്പുകളിൽ രക്തത്തിന് പകരം തിളക്കുന്ന ലാവ ഒഴുകുന്നതുപോലെ. ആ ശക്തി, ആ വേഗത, രുധിരമണിയുമായുള്ള ആ വല്ലാത്തൊരു ആത്മബന്ധം... അതെന്നെ പൂർണ്ണമായും കീഴ്പ്പെടുത്തുകയായിരുന്നു.
ഇതൊരു ഭ്രാന്തമായ ലഹരിയായി എന്നിലേക്ക് പടർന്നുകയറി! വീണ്ടും വീണ്ടും വായുവിൽ പറന്നുനടക്കാനും, വാൾ വീശി കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഞാൻ കൊതിച്ചു. ആ ചുവന്ന പ്രകാശവും എന്റെ കയ്യിലെ ഇരുമ്പും എനിക്ക് അഡിക്റ്റ് ആവുകയായിരുന്നു. പുറത്തൊരു ലോകമുണ്ടെന്നും, അവിടെ എനിക്ക് പ്രിയപ്പെട്ടവരുണ്ടെന്നും, എന്നെ കാത്ത് അവരവിടെ ഉണ്ടെന്നുമുള്ള സകല ചിന്തകളും എന്റെ തലച്ചോറിൽ നിന്നും മാഞ്ഞുപോയി. എനിക്കിപ്പോൾ ഈ കളരി മതി, ഈ വന്യമായ കരുത്ത് മതി... വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ, രുധിരമണിയുടെ ചുവന്ന വെളിച്ചത്തിൽ കുളിച്ച് ഒരു അസുരനെപ്പോലെ ഞാൻ വീണ്ടും വീണ്ടും ആ മാന്ത്രിക മണ്ണിൽ പാറിനടന്നു! ഞാൻ അടിമപ്പെടുകയായിരുന്നു... കാലങ്ങൾക്ക് മുൻപ് ശിവൻ അടർത്തിയെടുത്ത ആ കൊടുംശക്തിക്ക് മുന്നിൽ.... !
രുധിരമണിയുടെ ആ മാന്ത്രിക വലയത്തിൽ നിന്നും, ആ വല്ലാത്തൊരു ലഹരിയിൽ നിന്നും ഞാൻ എങ്ങനെയൊക്കെയോ സ്വയം എന്നെത്തന്നെ അടർത്തിമാറ്റി. പരിശീലനം നിർത്തി, കറുത്ത വാൾ അവിടെത്തന്നെ കുത്തിനിർത്തി ഞാൻ ആ കളരിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു.
ആ വലിയ വീട് മുഴുവൻ കൂരിരുട്ടിൽ ഉറങ്ങിക്കഴിഞ്ഞിരുന്നു.....
ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ ആ റൂമിനു പുറത്തിറങ്ങിയപ്പോൾ തന്നെ ഏകദേശം മാറി തുടങ്ങിയിരുന്നു......
എന്റെയും ആമിയുടെയും നിധിയുടെയും മുറിക്ക് മുന്നിലെത്തിയപ്പോൾ എന്റെ കാലുകൾ ഒന്നു നിന്നു. ഇന്നലത്തെപ്പോലെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടിട്ടുണ്ടാകുമോ എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായിരുന്നു.
അങ്ങനെയാണെങ്കിൽ വീണ്ടും ആ അപമാനഭാരം സഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പക്ഷെ, എന്റെ ഊഹം തെറ്റായിരുന്നു... വാതിൽ അടച്ചുപൂട്ടിയിരുന്നില്ല, വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
എന്റെ വസ്ത്രങ്ങളും സാധനങ്ങളുമെല്ലാം ആ
💬 Comments
View all comments