0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

മുറിയിലായതുകൊണ്ട് എനിക്ക് അകത്ത് കയറിയേ മതിയാകൂ. ഞാൻ പതുക്കെ ആ വാതിൽ തള്ളിത്തുറന്നു. അകത്ത് കട്ടിലിലിരുന്ന് വളരെ സ്വകാര്യമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആമിയും നിധിയും. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, അവരത് കണ്ടു... എന്റെ വരവ് കണ്ട് അവർ പെട്ടെന്ന് സംസാരം നിർത്തി!

ഞെട്ടലോടെ അവർ എന്നെ നോക്കി. എന്തോ വലിയൊരു രഹസ്യം ഞാൻ കേട്ടുപോകുമോ എന്ന് ഭയന്നതുപോലെയോ, അല്ലെങ്കിൽ എന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നതുപോലെയോ ഉള്ള ഒരു ഭാവം അവരുടെ മുഖത്ത് മിന്നിമറഞ്ഞു. എന്റെ നെഞ്ചിലൊരു കൊളുത്തിവലിക്കുന്ന വേദനയുണ്ടായി. ഇന്നലെ വരെ എന്റെ നെഞ്ചിൽ കിടന്നുറങ്ങിയിരുന്നവർ, എന്നോട് സകലതും പങ്കുവെച്ചിരുന്നവർ... ഇന്ന് എന്നെ കാണുമ്പോൾ സംസാരം നിർത്തുന്നു!

അവർ എന്തെങ്കിലും എന്നോട് ചോദിക്കുമെന്നോ പറയുമെന്നോ ഞാൻ ഒരുനിമിഷം പ്രതീക്ഷിച്ചു. ഞാൻ അവിടെത്തന്നെ നിന്ന് അവരെ രണ്ടുപേരെയും ഒന്നുറ്റുനോക്കി. എന്റെ ചോരയൊലിപ്പ് നിന്ന മുറിവുകൾ കണ്ടിട്ടും അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. പരസ്പരം നോക്കിയതല്ലാതെ അവരും ഒരക്ഷരം മിണ്ടിയില്ല. അതോടെ എന്റെയുള്ളിലെ സങ്കടം പെട്ടെന്ന് വലിയൊരു വാശിയായി മാറി. എന്റെ ഈഗോ എന്നെക്കൊണ്ട് ഒന്നും ചോദിക്കാൻ അനുവദിച്ചില്ല. യാതൊന്നും മിണ്ടാതെ ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി വാതിലടച്ചു.

ഷവറിൽ നിന്നും വീണ തണുത്ത വെള്ളം എന്റെ ശരീരത്തിലെ ചോരപ്പാടുകളും ചുവന്ന മണ്ണും കഴുകിക്കളഞ്ഞു. മുറിവുകളിൽ വെള്ളം വീണപ്പോൾ നന്നായി നീറിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. മനസ്സിന്റെ വേദനയ്ക്ക് മുന്നിൽ ശരീരത്തിന്റെ വേദനയൊന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. കുളി കഴിഞ്ഞയുടനെ ഞാൻ പുറത്തിറങ്ങി.

ആമിയും നിധിയും അപ്പോഴും കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ നേരെ വാർഡ്രോബിനടുത്തേക്ക് ചെന്നു. അതിലുണ്ടായിരുന്ന എന്റെ വസ്ത്രങ്ങളും അത്യാവശ്യം സാധനങ്ങളും എല്ലാം ഞാൻ വാരിയെടുത്തു. എന്റെ ഈ പ്രവൃത്തി കണ്ട് അവർ രണ്ടുപേരും അമ്പരപ്പോടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. 'നീ എന്താ ഈ കാണിക്കുന്നത്, ഇതെല്ലാം എടുത്ത് എങ്ങോട്ടാ പോകുന്നത്'

💬 Comments

View all comments