Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
ഉള്ളിൽ ഭയമായിരുന്നു... എന്നിലൊഴികെ!
പെട്ടെന്ന് ഹാളിലേക്ക് തക്ഷകൻ കടന്നുവന്നു. അവന്റെ കണ്ണുകളിൽ യുദ്ധത്തിന്റെ തീ പാറിനിൽപ്പുണ്ടായിരുന്നു. യാതൊരു മുഖവുരയുമില്ലാതെ അവൻ ഞങ്ങളെ നോക്കി ഗർജ്ജിച്ചു:
"സമയമായി... ആയുധങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടം അവസാനിക്കുന്നത് നിങ്ങളുടെയോ... അല്ലെങ്കിൽ എന്റെയോ ചോര ആ ചുവന്ന മണ്ണിൽ വീഴുമ്പോഴായിരിക്കും! വരിക!"
അവൻ തിരിഞ്ഞുനടന്നതും ഞങ്ങൾ അവന് പിന്നാലെ നടന്നു. എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഭയം കൊണ്ടല്ല... ആ കറുത്ത വാളൊന്ന് കയ്യിലെടുക്കാൻ, ആ രുധിരമണിയുടെ പ്രകാശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്റെ ശരീരം വെമ്പൽകൊള്ളുകയായിരുന്നു! ഇത്രയും ദിവസത്തെ പരിശീലനം ഇന്നത്തെ ഈ ഒരൊറ്റ പോരാട്ടത്തിന് വേണ്ടിയായിരുന്നു.
ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.
വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്... രുധിരമണി തീർത്ത ഞാനെന്ന ആ കൊടുംരാക്ഷസനെ!
എഴുതി തുടങ്ങിയപ്പോൾ വിചാരിച്ചതിലും ലെങ്ത്തി ആയി.... സൊ ഈ കൂടുതൽ എഴുതി ബോർ ആക്കാതെ ഈ പാർട്ട് ഇവിടെ നിർത്തുന്നു....
തുടരും.......
Insta :- kaavalkkaran__
പിന്നേ ഇതൊരു ഫിക്ഷണൽ ഇറോട്ടിക് ലവ് സ്റ്റോറിയായാണ്. So വെറും കളി കളി എന്ന് പറഞ്ഞ് ആരും വരല്ലേ..... പുതിയൊരു എക്സ്പീരിയൻസ് അനുഭവിക്കാൻ താൽപ്പര്യംമുള്ളവർ വായിക്കുക....
💬 Comments
View all comments