0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

എല്ലാവരെയും എന്നിൽ നിന്നും ഞാൻ അകറ്റി നിർത്തി.

ഞാൻ ഇപ്പോൾ ഏകാന്തതയെയും ആയുധങ്ങളെയും പ്രണയിക്കുന്ന മറ്റൊരു മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി... ആറാമത്തെ പരിശീലനത്തിന്റെ അവസാന ദിവസത്തിന്റെ പ്രഭാതം!

ഇന്ന് സാധാരണ പരിശീലനമല്ല. തക്ഷകൻ ആദ്യ ദിവസം തന്നെ പറഞ്ഞിട്ടുള്ളതാണ്... 'ആറാം ദിവസം നിങ്ങൾ എന്നോട് നേരിട്ട് പോരാടും. അതിൽ ജീവനോടെ ബാക്കിയായാൽ മാത്രം നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം'.

ജനലിലൂടെ മഞ്ഞുവീണ വെളിച്ചം മുറിയിലേക്ക് അടിച്ചപ്പോൾ തന്നെ ഞാൻ ഉണർന്നു. കൃതികയും റോസും എഴുന്നേറ്റിരുന്നില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൈകളിലേക്ക് നോക്കി. വെട്ടേറ്റ പാടുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു, പകരം അവിടെ ഇരുമ്പിന്റെ കരുത്തുള്ള, ഞരമ്പുകൾ തെളിഞ്ഞുനിൽക്കുന്ന ഒരു പോരാളിയുടെ കൈകൾ!

എന്റെയുള്ളിൽ ഒരുതരം വന്യമായ ആവേശം നുരയുന്നുണ്ടായിരുന്നു. ഇന്നത്തെ പോരാട്ടം തക്ഷകനോടാണ്! എന്നെയും എന്റെ സുഹൃത്തുക്കളെയും പട്ടിയെപ്പോലെ തല്ലിച്ചതച്ച, ദേവന്മാരെപ്പോലും പുച്ഛിക്കുന്ന സാക്ഷാൽ തക്ഷകൻ! അവനെ എങ്ങനെ നേരിടുമെന്ന ഭയമല്ല, മറിച്ച് ആ ചുവന്ന അങ്കത്തട്ടിൽ അവന്റെ ചോര വീഴുന്നത് കാണാനുള്ള അടങ്ങാത്ത ദാഹമായിരുന്നു എന്റെ മനസ്സിൽ.

രുധിരമണിയുടെ അഹങ്കാരം എന്റെയുള്ളിൽ പൂർണ്ണമായും വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.

ഞാൻ വേഗത്തിൽ കുളിച്ച് ഫ്രഷ് ആയി തയ്യാറായി. എന്റെ ചലനങ്ങളിലെ വേഗത കണ്ട് അപ്പോഴേക്കും എഴുന്നേറ്റ കൃതികയും റോസും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം അവർക്കും നിർണ്ണായകമാണ്, നാഗികയുമായിട്ടാണ് അവർക്ക് പോരാടേണ്ടത്.

"സൂക്ഷിക്കണം ദേവാ..."

എന്റെ മുഖത്തേക്ക് നോക്കാൻ ഭയന്നുകൊണ്ട് കൃതിക പതുക്കെ പറഞ്ഞു.

ഞാൻ അവൾക്ക് മറുപടിയൊന്നും നൽകിയില്ല, ചുണ്ടിൽ ഒരു നേരിയ, തണുത്ത ചിരി മാത്രം വരുത്തിക്കൊണ്ട് ഞാൻ വാതിൽക്കലേക്ക് നടന്നു. താഴെ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ അവിടെ സച്ചിനും രാഹുലും ഇരിപ്പുണ്ടായിരുന്നു.

അവർക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല എന്ന് ആ വിളറിയ മുഖങ്ങൾ വിളിച്ചുപറയുന്നുണ്ട്.

ഭക്ഷണം കഴിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും

💬 Comments

View all comments