0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

എന്റെയുള്ളിലെ വികാരങ്ങളെ മുഴുവൻ കരിച്ചുചാമ്പലാക്കിയിരുന്നു. ആ തലോടൽ എനിക്കൊരു ആശ്വാസവും നൽകിയില്ല. എന്നിലെ ആ മരവിപ്പ് മനസ്സിലാക്കിയിട്ടാകണം, കൂടുതലൊന്നും ചോദിക്കാതെ അവളും റോസും എനിക്കരികിലായി കിടന്നു.

പിന്നീടുള്ള രണ്ട് ദിവസങ്ങൾ... അതൊരു കൊടുങ്കാറ്റ് പോലെയാണ് കടന്നുപോയത്.

നാലാം ദിവസത്തെ വേഗതയുടെ പാഠങ്ങളും, അഞ്ചാം ദിവസം കണ്ണുകെട്ടി അദൃശ്യനായ ശത്രുവിനെ നേരിടുന്ന വിദ്യകളും ഒപ്പം വേറെ കുറെ കാര്യങ്ങളും തക്ഷകൻ പഠിപ്പിച്ചു തന്നു.....

സച്ചിനും രാഹുലും വീണ്ടും വീണ്ടും ചോരയും വിയർപ്പുമൊഴുക്കി. അവന്മാരുടെ ശരീരം മുഴുവൻ പരിക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു.

പക്ഷെ എന്റെ അവസ്ഥ അതായിരുന്നില്ല. എന്നിലെ മാറ്റം തക്ഷകനെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. കണ്ണുകെട്ടി നിൽക്കുമ്പോഴും കാറ്റിന്റെ നേരിയ ഗതിമാറ്റം പോലും എന്റെ തലച്ചോറിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്നു. ഒരോ ചുവടിലും ഒരുതരം അമാനുഷികമായ കൃത്യത! സച്ചിനും രാഹുലും കിതച്ചുവീഴുമ്പോൾ, യാതൊരു ക്ഷീണവുമില്ലാതെ ഞാൻ ആ ആയുധങ്ങൾക്കിടയിൽ പാറിക്കളിച്ചു.

എന്നാൽ പകൽ സമയത്തെ ആ പരിശീലനം എനിക്ക് വെറുമൊരു വാം-അപ്പ് മാത്രമായിരുന്നു. എന്റെ യഥാർത്ഥ ലോകം ഉണരുന്നത് രാത്രിയിലായിരുന്നു! എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ, ആരും കാണാതെ ഞാൻ വീണ്ടും ആ ഭീമാകാരമായ കളരിയിലെത്തും. തക്ഷകൻ പോലുമറിയാതെ, രുധിരമണിയുടെ ആ മാന്ത്രിക പ്രകാശത്തിൽ ഞാൻ എന്റെ കറുത്ത വാളുമേന്തി പുതിയ പോരാട്ടങ്ങൾ ചിട്ടപ്പെടുത്തി. അതൊരു ഭ്രാന്തമായ ലഹരിയായിരുന്നു. ആ രത്നത്തിന്റെ ഊർജ്ജം എന്റെ സിരകളിൽ ഒഴുകാൻ തുടങ്ങിയതോടെ എനിക്ക് വിശപ്പോ ഉറക്കമോ ഇല്ലാതായി. എന്റെ പേശികൾ കല്ലുപോലെ ഉറച്ചു.

ഈ ദിവസങ്ങളിലൊന്നും ഞാൻ ആമിയുടെയോ നിധിയുടെയോ മുഖത്തേക്ക് നോക്കുകപോലും ചെയ്തില്ല. ഡൈനിങ് ഹാളിലോ മറ്റോ വെച്ച് അവരെ കാണുമ്പോൾ എന്റെ കണ്ണുകൾക്ക് അവരെ കണ്ടില്ലെന്ന് നടിക്കാൻ വലിയ എളുപ്പമായിരുന്നു. അവരുടെ മുഖത്ത് എന്തൊക്കെയോ പറയാൻ തിടുക്കപ്പെടുന്ന ഒരു ഭാവവും, എന്നിലെ ഈ വന്യമായ മാറ്റം കണ്ടുള്ള നേരിയ ഭയവും ഞാൻ ശ്രദ്ധിച്ചിരുന്നു. കൃതികയും റോസും പലതവണ എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും,

💬 Comments

View all comments