0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

അല്ലായിരുന്നു. കുളി കഴിഞ്ഞയുടനെ ഞാൻ പുറത്തിറങ്ങി.

ആമിയും നിധിയും അപ്പോഴും കട്ടിലിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ നേരെ വാർഡ്രോബിനടുത്തേക്ക് ചെന്നു. അതിലുണ്ടായിരുന്ന എന്റെ വസ്ത്രങ്ങളും അത്യാവശ്യം സാധനങ്ങളും എല്ലാം ഞാൻ വാരിയെടുത്തു. എന്റെ ഈ പ്രവൃത്തി കണ്ട് അവർ രണ്ടുപേരും അമ്പരപ്പോടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. 'നീ എന്താ ഈ കാണിക്കുന്നത്, ഇതെല്ലാം എടുത്ത് എങ്ങോട്ടാ പോകുന്നത്' എന്ന് ചോദിക്കാൻ അവരുടെ കണ്ണുകൾ പിടയുന്നതുപോലെ എനിക്ക് തോന്നി.

പക്ഷെ... എന്റെയുള്ളിലെ ആ പുതിയ മനുഷ്യന്റെ വാശി അപ്പോൾ അതിന്റെ പാരമ്യത്തിലായിരുന്നു. എന്റെ സാധനങ്ങളുമെടുത്ത്, ഞാൻ വാതിൽക്കലേക്ക് നടന്നു. പോകുന്നതിന് മുൻപ് ഒരു നിമിഷം ഞാൻ അവിടെ നിന്നു. അവരോടൊന്ന് സംസാരിക്കാൻ എന്റെ മനസ്സ് തുടിച്ചെങ്കിലും ഞാൻ അതിന് നിന്നുകൊടുത്തില്ല. അവരുടെ മുഖത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഞാൻ ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നുപോയി.

എന്റെ പിന്നിൽ അവർ സ്തംഭിച്ച് ഇരിപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ആ വാതിൽ കടന്നതോടെ, എനിക്ക് അവരോടുള്ള ബന്ധം കൂടിയാണ് ഞാൻ താൽക്കാലത്തേക്ക് അവിടെ ഉപേക്ഷിച്ചത്......

**************

കൈകളിലെ വസ്ത്രങ്ങളും സാധനങ്ങളുമായി ആ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ എന്റെയുള്ളിൽ സങ്കടത്തേക്കാൾ ഉപരി വല്ലാത്തൊരു ശൂന്യതയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ആദ്യം എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. സച്ചിന്റെയും രാഹുലിന്റെയും മുറിയിലേക്ക് പോയാൽ അവന്മാരുടെ ആയിരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. അതിനുള്ള ത്രാണിയോ മാനസികാവസ്ഥയോ ഇപ്പോൾ എനിക്കില്ല.

എന്റെ കാലുകൾ എന്നെത്തന്നെ കൊണ്ടുചെന്നെത്തിച്ചത് റോസിന്റെയും കൃതികയുടെയും മുറിക്ക് മുന്നിലാണ്.

ഞാൻ പതുക്കെ ആ വാതിലിൽ മുട്ടി. പാതിരാത്രി കഴിഞ്ഞിരുന്നതിനാൽ അവർ നല്ല ഉറക്കത്തിലായിരിക്കണം. കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് വാതിൽ

💬 Comments

View all comments