0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

തുറക്കപ്പെട്ടത്. ഉറക്കച്ചടവോടെ വാതിൽ തുറന്ന കൃതിക, കൈ നിറയെ സാധനങ്ങളുമായി നിൽക്കുന്ന എന്നെക്കണ്ട് ശരിക്കും ഞെട്ടിപ്പോയി!

ശേഷം കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ എനിക്ക് വഴിമാറി തന്നു.

എന്റെ ശബ്ദം കേട്ട് റോസും ഞെട്ടിയുണർന്നിരുന്നു. ഞാൻ സാധനങ്ങളെല്ലാം ആ മുറിയുടെ ഒരു മൂലയിലുള്ള മേശപ്പുറത്തേക്ക് വെച്ചു. എന്നിട്ട് യാതൊന്നും മിണ്ടാതെ പോയി ആ വലിയ കട്ടിലിന്റെ ഒരറ്റത്ത് കിടന്ന് കണ്ണുകളടച്ചു. കൃതിക പതുക്കെ എന്റെ അടുത്തേക്ക് വന്ന്, മുൻപത്തെ രാത്രിയിലെന്നപോലെ എന്റെ തലമുടിയിലൂടെ വിരലോടിച്ച് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, എന്റെയുള്ളിൽ ഇപ്പോൾ ആ പഴയ ദേവനില്ലായിരുന്നു. രുധിരമണിയുടെ ആ കൊടുംവെളിച്ചം എന്റെയുള്ളിലെ വികാരങ്ങളെ മുഴുവൻ കരിച്ചുചാമ്പലാക്കിയിരുന്നു. ആ തലോടൽ എനിക്കൊരു ആശ്വാസവും നൽകിയില്ല. എന്നിലെ ആ മരവിപ്പ് മനസ്സിലാക്കിയിട്ടാകണം, കൂടുതലൊന്നും ചോദിക്കാതെ അവളും റോസും എനിക്കരികിലായി കിടന്നു.

പിന്നീടുള്ള രണ്ട് ദിവസങ്ങൾ... അതൊരു കൊടുങ്കാറ്റ് പോലെയാണ് കടന്നുപോയത്.

നാലാം ദിവസത്തെ വേഗതയുടെ പാഠങ്ങളും, അഞ്ചാം ദിവസം കണ്ണുകെട്ടി അദൃശ്യനായ ശത്രുവിനെ നേരിടുന്ന വിദ്യകളും ഒപ്പം വേറെ കുറെ കാര്യങ്ങളും തക്ഷകൻ പഠിപ്പിച്ചു തന്നു.....

സച്ചിനും രാഹുലും വീണ്ടും വീണ്ടും ചോരയും വിയർപ്പുമൊഴുക്കി. അവന്മാരുടെ ശരീരം മുഴുവൻ പരിക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു.

പക്ഷെ എന്റെ അവസ്ഥ അതായിരുന്നില്ല. എന്നിലെ മാറ്റം തക്ഷകനെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. കണ്ണുകെട്ടി നിൽക്കുമ്പോഴും കാറ്റിന്റെ നേരിയ ഗതിമാറ്റം പോലും എന്റെ തലച്ചോറിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്നു. ഒരോ ചുവടിലും ഒരുതരം അമാനുഷികമായ കൃത്യത! സച്ചിനും രാഹുലും കിതച്ചുവീഴുമ്പോൾ, യാതൊരു ക്ഷീണവുമില്ലാതെ ഞാൻ ആ ആയുധങ്ങൾക്കിടയിൽ പാറിക്കളിച്ചു.

എന്നാൽ പകൽ സമയത്തെ ആ പരിശീലനം എനിക്ക് വെറുമൊരു

💬 Comments

View all comments