Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
വാം-അപ്പ് മാത്രമായിരുന്നു. എന്റെ യഥാർത്ഥ ലോകം ഉണരുന്നത് രാത്രിയിലായിരുന്നു! എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ, ആരും കാണാതെ ഞാൻ വീണ്ടും ആ ഭീമാകാരമായ കളരിയിലെത്തും. തക്ഷകൻ പോലുമറിയാതെ, രുധിരമണിയുടെ ആ മാന്ത്രിക പ്രകാശത്തിൽ ഞാൻ എന്റെ കറുത്ത വാളുമേന്തി പുതിയ പോരാട്ടങ്ങൾ ചിട്ടപ്പെടുത്തി. അതൊരു ഭ്രാന്തമായ ലഹരിയായിരുന്നു. ആ രത്നത്തിന്റെ ഊർജ്ജം എന്റെ സിരകളിൽ ഒഴുകാൻ തുടങ്ങിയതോടെ എനിക്ക് വിശപ്പോ ഉറക്കമോ ഇല്ലാതായി. എന്റെ പേശികൾ കല്ലുപോലെ ഉറച്ചു.
ഈ ദിവസങ്ങളിലൊന്നും ഞാൻ ആമിയുടെയോ നിധിയുടെയോ മുഖത്തേക്ക് നോക്കുകപോലും ചെയ്തില്ല. ഡൈനിങ് ഹാളിലോ മറ്റോ വെച്ച് അവരെ കാണുമ്പോൾ എന്റെ കണ്ണുകൾക്ക് അവരെ കണ്ടില്ലെന്ന് നടിക്കാൻ വലിയ എളുപ്പമായിരുന്നു. അവരുടെ മുഖത്ത് എന്തൊക്കെയോ പറയാൻ തിടുക്കപ്പെടുന്ന ഒരു ഭാവവും, എന്നിലെ ഈ വന്യമായ മാറ്റം കണ്ടുള്ള നേരിയ ഭയവും ഞാൻ ശ്രദ്ധിച്ചിരുന്നു. കൃതികയും റോസും പലതവണ എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, എല്ലാവരെയും എന്നിൽ നിന്നും ഞാൻ അകറ്റി നിർത്തി.
ഞാൻ ഇപ്പോൾ ഏകാന്തതയെയും ആയുധങ്ങളെയും പ്രണയിക്കുന്ന മറ്റൊരു മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു.
അങ്ങനെ ആ ദിവസം വന്നെത്തി... ആറാമത്തെ പരിശീലനത്തിന്റെ അവസാന ദിവസത്തിന്റെ പ്രഭാതം!
ഇന്ന് സാധാരണ പരിശീലനമല്ല. തക്ഷകൻ ആദ്യ ദിവസം തന്നെ പറഞ്ഞിട്ടുള്ളതാണ്... 'ആറാം ദിവസം നിങ്ങൾ എന്നോട് നേരിട്ട് പോരാടും. അതിൽ ജീവനോടെ ബാക്കിയായാൽ മാത്രം നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം'.
ജനലിലൂടെ മഞ്ഞുവീണ വെളിച്ചം മുറിയിലേക്ക് അടിച്ചപ്പോൾ തന്നെ ഞാൻ ഉണർന്നു. കൃതികയും റോസും എഴുന്നേറ്റിരുന്നില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൈകളിലേക്ക് നോക്കി. വെട്ടേറ്റ പാടുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു, പകരം അവിടെ ഇരുമ്പിന്റെ കരുത്തുള്ള, ഞരമ്പുകൾ
💬 Comments
View all comments