Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
തെളിഞ്ഞുനിൽക്കുന്ന ഒരു പോരാളിയുടെ കൈകൾ!
എന്റെയുള്ളിൽ ഒരുതരം വന്യമായ ആവേശം നുരയുന്നുണ്ടായിരുന്നു. ഇന്നത്തെ പോരാട്ടം തക്ഷകനോടാണ്! എന്നെയും എന്റെ സുഹൃത്തുക്കളെയും പട്ടിയെപ്പോലെ തല്ലിച്ചതച്ച, ദേവന്മാരെപ്പോലും പുച്ഛിക്കുന്ന സാക്ഷാൽ തക്ഷകൻ! അവനെ എങ്ങനെ നേരിടുമെന്ന ഭയമല്ല, മറിച്ച് ആ ചുവന്ന അങ്കത്തട്ടിൽ അവന്റെ ചോര വീഴുന്നത് കാണാനുള്ള അടങ്ങാത്ത ദാഹമായിരുന്നു എന്റെ മനസ്സിൽ.
രുധിരമണിയുടെ അഹങ്കാരം എന്റെയുള്ളിൽ പൂർണ്ണമായും വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഞാൻ വേഗത്തിൽ കുളിച്ച് ഫ്രഷ് ആയി തയ്യാറായി. എന്റെ ചലനങ്ങളിലെ വേഗത കണ്ട് അപ്പോഴേക്കും എഴുന്നേറ്റ കൃതികയും റോസും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം അവർക്കും നിർണ്ണായകമാണ്, നാഗികയുമായിട്ടാണ് അവർക്ക് പോരാടേണ്ടത്.
"സൂക്ഷിക്കണം ദേവാ..."
എന്റെ മുഖത്തേക്ക് നോക്കാൻ ഭയന്നുകൊണ്ട് കൃതിക പതുക്കെ പറഞ്ഞു.
ഞാൻ അവൾക്ക് മറുപടിയൊന്നും നൽകിയില്ല, ചുണ്ടിൽ ഒരു നേരിയ, തണുത്ത ചിരി മാത്രം വരുത്തിക്കൊണ്ട് ഞാൻ വാതിൽക്കലേക്ക് നടന്നു. താഴെ ഡൈനിങ് ഹാളിൽ എത്തിയപ്പോൾ അവിടെ സച്ചിനും രാഹുലും ഇരിപ്പുണ്ടായിരുന്നു.
അവർക്ക് ഇന്നത്തെ ദിവസത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല എന്ന് ആ വിളറിയ മുഖങ്ങൾ വിളിച്ചുപറയുന്നുണ്ട്.
ഭക്ഷണം കഴിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും ഉള്ളിൽ ഭയമായിരുന്നു... എന്നിലൊഴികെ!
പെട്ടെന്ന് ഹാളിലേക്ക് തക്ഷകൻ കടന്നുവന്നു. അവന്റെ കണ്ണുകളിൽ യുദ്ധത്തിന്റെ തീ പാറിനിൽപ്പുണ്ടായിരുന്നു. യാതൊരു മുഖവുരയുമില്ലാതെ അവൻ ഞങ്ങളെ നോക്കി ഗർജ്ജിച്ചു:
"സമയമായി... ആയുധങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടം അവസാനിക്കുന്നത് നിങ്ങളുടെയോ... അല്ലെങ്കിൽ എന്റെയോ ചോര ആ ചുവന്ന മണ്ണിൽ വീഴുമ്പോഴായിരിക്കും! വരിക!"
അവൻ തിരിഞ്ഞുനടന്നതും ഞങ്ങൾ അവന് പിന്നാലെ നടന്നു. എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഭയം കൊണ്ടല്ല...
💬 Comments
View all comments