0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

ശിവഭഗവാൻ നേരിട്ട് രൂപംനൽകിയ രത്നങ്ങൾ... അവയുടെ അപാരമായ ശക്തി... ഇതൊക്കെ കേട്ടതോടെ രാഹുലിന്റെ സ്വപ്നമാണെന്ന സംശയമൊക്കെ എങ്ങോട്ടോ പറന്നുപോയിരുന്നു. ഞങ്ങൾ നിൽക്കുന്നത് കാലങ്ങൾക്ക് മുൻപുള്ള, അതിമാനുഷിക ശക്തികളുടെ ഒരു കളരിയിലാണെന്ന് ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി.

"ഇനി സ്വപ്നമാണോ എന്ന് ചോദിക്കരുത്... കാരണം ഇവിടെ വരാൻ പോകുന്ന വേദനകൾ നിങ്ങൾക്ക് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടും..."

തക്ഷകൻ പറഞ്ഞുനിർത്തിയതും, ആ ഭീമാകാരമായ മുറിയുടെ മധ്യത്തിലേക്ക് അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് തന്നെ ഞങ്ങളുടെ കണ്ണുകൾ വീണ്ടും നീണ്ടു.

മുകളിലെ ആ ക്രിസ്റ്റൽ മേൽക്കൂരയിൽ നിന്നുമിറങ്ങുന്ന ആ ചുവന്ന പ്രകാശധാരയെ ലക്ഷ്യമാക്കി ഞങ്ങൾ പതുക്കെ നടന്നു. ആ പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിൽ എത്തിയതും ഞാൻ ശ്വാസം അടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. തക്ഷകൻ ഇത്രമാത്രം ഘോരഘോരം വർണ്ണിച്ച, ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ ആ അതിമാനുഷിക ശക്തിയായ 'രുധിരമണി'യെ കാണാനായി എന്റെ കണ്ണുകൾ പരതി.

പക്ഷെ... എന്റെ നോട്ടം ചെന്നുനിന്നത് വായുവിൽ അദൃശ്യമായ ഏതോ ശക്തിയാൽ താങ്ങിനിർത്തപ്പെട്ട, അങ്ങേയറ്റം സൂക്ഷ്മമായ ഒരു ചെറിയ തരിയിലായിരുന്നു!

ഞാൻ കണ്ണുകൾ ഇറുകെയടച്ചു തുറന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സച്ചിനും രാഹുലും അവിശ്വസനീയതയോടെ ആ പ്രകാശകേന്ദ്രത്തിലേക്ക് തന്നെ ഉറ്റുനോക്കുന്നുണ്ട്.

അതെ... അതൊരു വലിയ രത്നമൊന്നുമല്ലായിരുന്നു! തിളങ്ങുന്ന ആ പ്രകാശത്തിന്റെ നടുവിലായി വായുവിൽ തങ്ങിനിൽക്കുന്നത് ഒരു കുഞ്ഞി വലിപ്പമുള്ള, ചുവന്നു തുടുത്ത ഒരു ചെറിയ കഷ്ണം മാത്രമായിരുന്നു! അത്രയും സൂക്ഷ്മമായി നോക്കിയതുകൊണ്ട് മാത്രമാണ് എനിക്കത് കാണാൻ തന്നെ കഴിഞ്ഞത്.

ആ ചെറിയ തരിയിൽ നിന്നുമാണ് ഈ ഭീമാകാരമായ ലോകവും ഈ ആയുധങ്ങളുടെ ശക്തിയുമെല്ലാം ഉണ്ടാകുന്നതെന്ന് വിശ്വസിക്കാൻ തന്നെ

💬 Comments

View all comments