Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]
സീനുകളൊക്കെയാണ് എന്റെ മനസ്സിലേക്ക് വന്നത്. വലിയ കുഴപ്പമില്ലാതെ പിടിച്ചുനിൽക്കാം എന്നൊരു അമിതവിശ്വാസം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു.
തുടക്കത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ വളരെ എളുപ്പമുള്ളതായിരുന്നു. ആ വലിയ കളരിക്ക് ചുറ്റും ഓടുക, ചില ലഘുവായ വ്യായാമങ്ങൾ ചെയ്യുക. ഞങ്ങൾ പരസ്പരം നോക്കി കണ്ണിറുക്കി. 'ഇത്രയേ ഉള്ളൂ ഈ പുരാണത്തിലെ ട്രെയിനിങ്' എന്ന മട്ടിലായിരുന്നു ഞങ്ങളുടെ പോസ്.
പക്ഷേ... ആ ചിരിക്ക് വെറും അര മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ! പതിയെ പതിയെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി.
അവൻ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. നൂറു കിലോയിലേറെ ഭാരമുള്ള വലിയ കരിങ്കൽ ഗോളങ്ങൾ ചുമലിലേറ്റി ആ ചുവന്ന മണ്ണിലൂടെ വട്ടം ചുറ്റാൻ അവൻ ആവശ്യപ്പെട്ടു. ആദ്യത്തെ കുറച്ചു ദൂരം എങ്ങനെയൊക്കെയോ വലിച്ചുനീക്കി പോയെങ്കിലും, പിന്നീട് കാലുകൾ നിലത്തുറക്കാതായി. തോളിലെ തൊലി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. അത് കഴിഞ്ഞപ്പോൾ കൊത്തുപണികൾ ചെയ്ത കൂറ്റൻ മരത്തൂണുകൾ പരസ്പരം എറിഞ്ഞുകളിക്കാനായിരുന്നു നിർദ്ദേശം!
ഓരോ തവണ ആ മരത്തൂണ് കയ്യിലേക്ക് വീഴുമ്പോഴും എല്ലുകൾ നുറുങ്ങുന്ന വേദനയായിരുന്നു. ശ്വാസം കിട്ടാതെ എന്റെ നെഞ്ച് പൊട്ടുമെന്ന അവസ്ഥയായി. വിയർപ്പും ചോരയും കലർന്ന് ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
സച്ചിൻ പലതവണ തളർന്നു വീണു, രാഹുലിന്റെ മുഖമൊക്കെ വിളറി വെളുത്ത് ഒരു പരുവമായിരുന്നു.
മടുപ്പും ക്ഷീണവും കാരണം ഞങ്ങൾ അറിയാതെ നിന്നുപോകുമ്പോഴാണ് തക്ഷകന്റെ തനിനിറം ഞങ്ങൾ കണ്ടത്.
എവിടെനിന്നോ അവന്റെ കയ്യിലേക്ക് തിളങ്ങുന്ന ഒരു 'ചാട്ടുളി' പോലുള്ള ആയുധം വന്നിരുന്നു! ഇരുമ്പിന്റെ കൂർത്ത മുനയുള്ള, കാറ്റിനെ കീറിമുറിക്കുന്ന ഒരു ഭീകര സാധനം. ഞങ്ങൾ ഒന്ന് കിതക്കാൻ നിന്നാൽ മതി, ഒരു മൂളലുള്ള ശബ്ദത്തോടെ അവൻ അത് വെച്ച് അറിഞ്ചം പുറിഞ്ചം അടിക്കാൻ തുടങ്ങി!
ചാട്ടുളി ശരീരത്തിൽ വീഴുന്നിടത്ത് തീപ്പൊള്ളലേറ്റതുപോലെ മാംസം പറിഞ്ഞുപോരുന്ന വേദനയായിരുന്നു.
"എഴുന്നേൽക്ക് മർത്യാ...! ശത്രു നിനക്ക് ശ്വാസമെടുക്കാൻ സമയം തരില്ല...!" എന്ന് അലറിക്കൊണ്ട് അവൻ വീണ്ടും വീണ്ടും ഞങ്ങളെ തല്ലിച്ചതച്ചു. വേദന കൊണ്ട് പുളഞ്ഞ ഞങ്ങൾ, വീഴാൻ പോകുന്ന ജീവൻ തിരികെ പിടിച്ചു നിർത്തി വീണ്ടും ഓടി, വീണ്ടും ഭാരമുയർത്തി.
എത്ര മണിക്കൂറുകൾ ആ നരകത്തിൽ
💬 Comments
View all comments