Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]
തൊണ്ടയിൽ തങ്ങിനിന്നു.
മുറിയിൽ തന്റെ ബെഡിൽ, കറുത്ത വസ്ത്രം ധരിച്ച ഒരു പെൺരൂപം നിശബ്ദമായി ഇരിക്കുന്നുണ്ടായിരുന്നു!
_____________________________________________
തക്ഷകനും നാഗികയും, അവർക്ക് പിന്നാലെ ദേവയും ഇരുട്ടിലേക്ക് അപ്രത്യക്ഷരായത് കണ്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരും.
നിമിഷങ്ങൾക്ക് മുൻപ് നടന്ന അടിപിടിയും ബഹളവും അവസാനിച്ചെങ്കിലും പോലീസുകാരും നാട്ടുകാരും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പകച്ചുനിന്നു.
ബാലു അവിശ്വസനീയമായി നിധിയെ നോക്കി.
അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയത്തോടൊപ്പം വലിയൊരു ചോദ്യചിഹ്നവും ഉണ്ടായിരുന്നു.
നിധിക്കാണെങ്കിൽ ദേവയുടെ കാര്യമോർത്ത് വലിയ ടെൻഷനുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത്? ദേവ എങ്ങോട്ടാണ് പാഞ്ഞുപോയത്? ബാലുവും ഗീതയും നിധിയോട് പരിഭ്രമത്തോടെ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.
നിധിക്ക് തന്റെ മോതിരത്തിന്റെ അപാരമായ ശക്തിക്കൊണ്ട് സ്വന്തം അച്ഛന്റെയും അമ്മയുടെയും മനസ്സിലെ ഈ അസ്വസ്ഥതകളെയും ചോദ്യങ്ങളെയും തൽക്ഷണം നിയന്ത്രിക്കാമായിരുന്നു. പക്ഷേ, അവിടെ അവൾക്ക് സ്നേഹമെന്ന വലിയൊരു ചരട് വിലങ്ങുതടിയായി നിന്നു.
അവർ തന്റെ അച്ഛനും അമ്മയുമാണ്; അവരോട് തന്റെ മാന്ത്രികശക്തി പ്രയോഗിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
"നിധി, എന്താ ഇതൊക്കെ? ആ ചെക്കൻ എങ്ങോട്ടാ ഓടിയത്? അതും ഇത്ര വേഗത്തിൽ. ഇവിടെ എന്താ നടക്കുന്നത്?"
ബാലുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ഗീതയും വല്ലാത്തൊരവസ്ഥയിൽ മകളെ മുറുകെ പിടിച്ചു.
നിധി അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു,
"അച്ഛാ, അമ്മേ... നിങ്ങൾ വിഷമിക്കണ്ട, ഞാൻ... ഞാൻ എല്ലാം പറയാം...പക്ഷെ ഞങ്ങൾക്കതികം സമയമില്ല. അവരുടെ കൂടെ ഞങ്ങൾക്കും പോണം..."
എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും അവർ വീണ്ടും അവളെ പിടിച്ചു നിർത്തി. അവർക്ക് കൃത്യമായ ഉത്തരങ്ങൾ വേണമായിരുന്നു.
അങ്ങനെ അവർക്കിടയിൽ വാക്കുതർക്കങ്ങൾ നടക്കുന്നതിനിടയിലാണ്, പെട്ടെന്ന് ആ ഭയാനകമായ മനുഷ്യനിലവിളി ഉയർന്നത്!
അതൊരു സാധാരണ നിലവിളിയായിരുന്നില്ല....തൊണ്ട പൊട്ടുമാറുണ്ടായ, ജീവൻ ആർത്തിയോടെ പിടിച്ചുവാങ്ങുമ്പോൾ ഉണ്ടാകുന്ന കരളലിയിക്കുന്ന ഒരു വിലാപം.
അവിടെയുണ്ടായിരുന്ന എല്ലാവരും ഒരേസമയം ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ, പോലീസുകാരുടെ ജീപ്പുകൾക്കും അപ്പുറത്തുള്ള ഇരുളിൽ, ഒരു വലിയ കുളം
💬 Comments
View all comments