0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

ആ മുറ്റത്ത് തളംകെട്ടി നിന്നു. വീണ്ടും ഭൂമി കുലുങ്ങിയപ്പോൾ പല സ്ത്രീകളും നിലവിളിച്ചു. അപ്പോഴാണ്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തക്ഷകൻ സിറ്റ്ഔട്ടിൽ നിന്നും താഴേക്കിറങ്ങി വന്നത്.

അവൻ തന്റെ ഇരു കൈപ്പത്തികളും ആഞ്ഞു കൂട്ടിമുട്ടിച്ചു. വായുവിലെ തന്മാത്രകളെപ്പോലും വിറപ്പിച്ചുകൊണ്ട് ആ കൂട്ടിമുട്ടലിൽ നിന്നും വലിയൊരു ശബ്ദം പുറത്തുവന്നു. ആ ശബ്ദത്തിന്റെ തീവ്രതയിൽ അവിടെയുണ്ടായിരുന്നവരുടെയെല്ലാം ചെവിയിൽ മർദ്ദം അനുഭവപ്പെട്ടു.

എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.

പോലീസുകാർ പോലും ആയുധം താഴ്ത്തി തക്ഷകന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ മനുഷ്യന്റേതല്ലാത്ത എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. തക്ഷകൻ സാവധാനം മുറ്റത്തേക്ക് നടന്നു. അവന്റെ ഓരോ ചുവടും ആ മണ്ണിൽ വലിയൊരു ഭാരത്തോടെ പതിഞ്ഞു.

അവന് മുന്നിൽ തടസമായി നിൽക്കാൻ ആരും ധൈര്യപ്പെട്ടില്ല

പോലീസുകാരും നാട്ടുകാരും താനേ വഴി മാറി കൊടുത്തു.

അവൻ മുറ്റത്തിന്റെ നടുവിലെത്തി നിന്നു. ശേഷം രണ്ട് കൈകളും കൊണ്ട് തന്റെ ചെവികൾ അമർത്തിപ്പിടിച്ചു. അവൻ എന്തോ കേൾക്കാൻ ശ്രമിക്കുകയാണ്.

അവിടെ ശ്വാസം പോലും ശബ്ദമുണ്ടാക്കാത്ത ഒരു ഭയാനകമായ നിശ്ശബ്ദത പടർന്നു പന്തലിച്ചു.... ആ നിശ്ശബ്ദതയുടെ കനം എത്രത്തോളമുണ്ടെന്നാൽ, അല്പം മുൻപ് നടന്ന അടിപിടിയുടെയും ബഹളത്തിന്റെയും ഒരു കണിക പോലും അവിടെ ബാക്കിയില്ലായിരുന്നു.

എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ഭീതി നിറഞ്ഞു. തക്ഷകൻ കണ്ണുകൾ ഇറുക്കിയടച്ച് എന്തിനെയോ ശ്രദ്ധിക്കുന്ന ആ നിൽപ്പ് കണ്ട്, ഞാൻ ഉൾപ്പെടെയുള്ളവർ വിറച്ചുനിന്നുപോയി.

അവൻ കേൾക്കുന്നത് ഈ നാട്ടുകാർക്കോ പോലീസിനോ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത, ഇരുട്ടിന്റെ മറുപുറത്തുള്ള ഏതോ ശബ്ദമായിരുന്നു.

പെട്ടെന്നാണ് ആ ഭയാനകമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് കാടിന്റെ ദിശയിൽ നിന്നും വായുവിൽ വലിയൊരു പ്രകമ്പനമുണ്ടായത്.

കണ്ണുകൾക്ക് കാണാൻ

💬 Comments

View all comments