0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

കഴിയുന്നത്ര തീവ്രതയോടെ വലിയൊരു സൗണ്ട് വേവ് ആ മുറ്റത്തേക്ക് പാഞ്ഞെത്തി.

​അതിനെ കൂട്ടുപിടിച്ചുകൊണ്ട് തന്നെ, ചുറ്റുമുള്ള മരച്ചില്ലകളെപ്പോലും വകഞ്ഞുമാറ്റിക്കൊണ്ട് അതിശക്തമായൊരു കാറ്റ് ഞങ്ങളുടെ നേർക്ക് ആഞ്ഞടിച്ചു....

ആ കാറ്റടിച്ചതും ഒരു നിമിഷം എല്ലാവരും ഭയന്ന് കണ്ണുകൾ ഇറുക്കിയടച്ചുപോയി.

കാറ്റിന്റെ ആ ശക്തി ഒന്ന് കുറഞ്ഞതും, ദൂരെ ഇരുട്ടിൽ തലയുയർത്തി നിൽക്കുന്ന നിധിമലയെ ലക്ഷ്യമാക്കി തക്ഷകൻ കുതിച്ചുപാഞ്ഞു! ഒരു സാധാരണ മനുഷ്യന്റെ ഓട്ടമായിരുന്നില്ല അത്.

ചുറ്റും നിൽക്കുന്ന പോലീസുകാരും നാട്ടുകാരും എന്താണ് സംഭവിക്കുന്നതെന്നറിയാതെ, ശ്വാസം നിലച്ചതുപോലെ അവിടെത്തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു.

അവരുടെ കണ്ണുകൾക്ക് മുന്നിലൂടെ, അടുത്ത നിമിഷം നാഗികയും അവന് പിന്നാലെ പാഞ്ഞു. മനുഷ്യർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള, തികച്ചും അമാനുഷികമായ വേഗതയിലായിരുന്നു അവളുടെ ഓട്ടം.

ഇരുട്ടിലേക്ക് മറയുന്ന രണ്ട് കാറ്റ് പോലെ അവർ ആ ഗേറ്റ് കടന്ന് പോയി.

ഇതുകണ്ടതും എന്റെ തലച്ചോറിലേക്ക് ഒരു കൊള്ളിയാൻ മിന്നി. ഇനി ഒന്നിനും കാത്തുനിൽക്കാൻ സമയമില്ല. നമ്മൾ ഭയന്നതുപോലെ തന്നെ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു! ചുറ്റും നിൽക്കുന്ന പോലീസിനെയോ ആയുധമേന്തി നിൽക്കുന്ന നാട്ടുകാരെയോ, എന്തിന് സിറ്റ്ഔട്ടിൽ നിൽക്കുന്ന നിധിയെയോ രാഹുലിനെയോ പോലും നോക്കാതെ, എന്റെ സർവ്വ ശക്തിയുമെടുത്ത് ആ മലയെ ലക്ഷ്യമാക്കി ഞാനും ഓടാൻ തുടങ്ങി.

കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ നടന്ന ഈ കാര്യങ്ങൾക്കൊന്നും യാതൊരു യുക്തിയും കണ്ടെത്താൻ കഴിയാതെ, അമാനുഷികമായ ആ വേഗത കണ്ട് വിശ്വസിക്കാനാവാതെ ഇരുട്ടിൽ പകച്ചുനിൽക്കുന്ന കുറെയേറെ കണ്ണുകൾ എനിക്ക് പിന്നിൽ ആ മുറ്റത്ത് ബാക്കിയുണ്ടായിരുന്നു...

________________________________________________

ആമിയുടെ വീട്.

പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആമി. തന്റെ ഫോണിലേക്ക് ദേവയുടെയോ നിധിയുടെയോ ഒരു കോൾ അല്ലെങ്കിൽ

💬 Comments

View all comments