0%

Chapter Title : നിധിയുടെ കാവൽക്കാരൻ 26 [കാവൽക്കാരൻ]

നീണ്ട മുടിയിഴകൾ അവളുടെ മുഖത്തിന്റെ ഇരുവശങ്ങളിലൂടെയും ചുമലിലേക്കും താഴേക്കും ഒഴുകിയിറങ്ങി കിടക്കുന്നു. ആ മുഖത്ത് ആമിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവളുടെ കണ്ണുകളായിരുന്നു

ആഴക്കടൽ പോലെ നിഗൂഢവും, എന്നാൽ നോക്കുന്നവരെ ഒന്നാകെ മയക്കിക്കളയുന്ന വല്ലാത്തൊരു കാന്തികതയുള്ള വലിയ കണ്ണുകൾ. കൂർത്ത മൂക്കും, അല്പം വിളറിയതെങ്കിലും പൂർണ്ണതയുള്ള അധരങ്ങളും ആ മുഖത്തിന് ഒരു ശില്പത്തിന്റെ ഭംഗി നൽകിയിരുന്നു.

ഒട്ടും ഭയപ്പെടുത്തുന്ന ഒന്നായിരുന്നില്ല ആ രൂപം, മറിച്ച് ഒരിക്കൽ കണ്ടാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായിരുന്നു.

എന്നാൽ ഇതിനെല്ലാമുപരി ആമിയെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് അവളുടെ പ്രായമാണ്.

വലിയ മാന്ത്രികശക്തിയുള്ള ആ കാളകൂടം മോതിരത്തിന്റെ യഥാർത്ഥ ഉടമസ്ഥയാണെന്ന് അവകാശപ്പെടുന്ന ആവൾക്ക് കാഴ്ചയിൽ ആമിയുടെ അത്രത്തോളം മാത്രമേ പ്രായം തോന്നിച്ചിരുന്നുള്ളൂ!

ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു സാധാരണ പെൺകുട്ടിയുടെ ചുറുചുറുക്കും രൂപവും. ഒരുപക്ഷേ ആമിയേക്കാൾ ചെറുപ്പമാണെന്ന് തോന്നിപ്പോകുന്നത്ര വശ്യത.

തന്റെ കൈകളിൽ പിടിമുറുക്കി, ചുണ്ടിലൊരു നേരിയ പുഞ്ചിരിയോടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിഗൂഢമായി നോക്കി നിൽക്കുന്ന ആ അമാനുഷിക സൗന്ദര്യത്തെ കണ്ട് ആമിയുടെ മനസ്സ് മരവിപ്പോടെ ചോദിച്ചു...

ആരാണിവൾ?

ആ ചോദ്യം ആമിയുടെ മനസ്സിൽ മുഴങ്ങുമ്പോൾ തന്നെ, ദൂരെ ഇന്ദ്രനീലത്തിന്റെ മണ്ണിൽ അഴിഞ്ഞാടുന്ന നരിമാടന്റെയും ആത്മാക്കളുടെതും ഭയാനകമായ അലർച്ചകൾ ആ പൗർണ്ണമി രാത്രിയെ മരണത്തിന്റെ വലിയൊരു ഗർത്തമാക്കി മാറ്റുകയായിരുന്നു.

നിധിമലയുടെ നെറുകയിൽ തളംകെട്ടി

നിൽക്കുന്ന ആ കാർമേഘങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?

നീലാംബരി അവളുടെ നൂറ്റാണ്ടുകൾ നീണ്ട ഉറക്കത്തിൽ നിന്നും പൂർണ്ണമായും ഉണർന്നു കഴിഞ്ഞോ? അതോ അവളുടെ വരവറിയിക്കുന്ന വെറുമൊരു സൂചന മാത്രമായിരുന്നോ ആ കാറ്റും ശബ്ദവും? ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഈ കൂരിരുട്ടിനപ്പുറം എന്താണ് കാത്തിരിക്കുന്നതെന്നത് എല്ലാവർക്കും ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്.

എങ്കിലും ഒന്നുറപ്പാണ്, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും, ജീവന്റെയും മരണത്തിന്റെയും അവസാനത്തെ പോരാട്ടത്തിനായി ആ മണ്ണ് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. എല്ലാം അവസാനിക്കാൻ പോകുന്ന ആ വലിയ യുദ്ധത്തിന്റെ

💬 Comments

View all comments