Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
വീശി.
"ഞാൻ വിചാരിച്ചു ഇവറ്റകളൊക്കെ എന്തോ വലിയ സംഭവമായിരിക്കുമെന്ന്. ഇതിപ്പോ തൊട്ടാവാടിയെക്കാൾ കഷ്ടം!"
കൃതികയും റോസും പരസ്പരം നോക്കി. രണ്ടുപേരുടെയും കണ്ണുകൾ ഇരയെക്കണ്ട പൂച്ചകളെപ്പോലെ കൂർത്തു. കാതുകൾ കാട്ടിലെ നേരിയ ഇലയനക്കങ്ങളിലേക്ക് പോലും മുറുകി നിന്നു.
ആ മുഖങ്ങളിൽ അതുവരെ ഉണ്ടായിരുന്ന ഭയം മാറി, ആരെയും പേടിപ്പെടുത്തുന്ന കൊലചിരികൾ വിരിഞ്ഞു.
വേട്ടക്കാരെ തേടിയിറങ്ങിയ ഇരകൾ, ഇപ്പോൾ ആ കാടിനെ വിറപ്പിക്കുന്ന വേട്ടക്കാരായി മാറിയിരിക്കുകയാണ്!
"എടീ കൃതികേ..." റോസ് ഒരു വല്ലാത്ത ഭീകര സ്വരത്തിൽ ചോദിച്ചു,
"ഇനി ഇവറ്റകൾ കൂട്ടത്തോടെ വന്നാലോ?"
"വന്നാൽ... ബിരിയാണി ചെമ്പിൽ ചിക്കൻ കഷണങ്ങൾ വാരിയിടുന്ന പോലെ അങ്ങോട്ട് അരിഞ്ഞിടണം!"
കൃതിക പല്ലിറുമ്മി ചിരിച്ചു.
"എന്നാൽപ്പിന്നെ നോക്കി നിൽക്കണ്ട... ബാക്കി അവറ്റകൾ എവിടെ ഒളിച്ചിരുന്നാലും തപ്പിപ്പിടിച്ച് പൊതിച്ചോറാക്കാം! വാടീ മുന്നോട്ട്!"
വല്ലാത്തൊരു ചിരിയും മുഖത്തേന്തി കാട്ടിലെ ഇരുട്ടിലേക്ക് അവർ വീണ്ടും ചുവടുവെച്ചു. ആത്മാക്കൾക്ക് പോലും ഭയം തോന്നുന്ന വിധത്തിൽ ക്രൂരവും തമാശയും കലർന്നൊരു വല്ലാത്ത ഉന്മാദത്തോടെ ആ രണ്ടുപേരും മുന്നോട്ട് നീങ്ങി!
ആ കാട്ടിലെ ഇരുട്ടിലൂടെ പിന്നീട് നടന്നത് ഒരു ഒന്നൊന്നര വേട്ടയായിരുന്നു.
ഭയം മാറി തലയ്ക്ക് വെളിവുകേട് കയറിയ റോസും കൃതികയും ആ കാടിനെ അക്ഷരാർത്ഥത്തിൽ ഒരു കശാപ്പുശാലയാക്കി മാറ്റി.
മരങ്ങൾക്ക് പിന്നിൽ നിന്നും വായുവിൽ ഒഴുകിനടന്നും ഭയപ്പെടുത്താൻ നോക്കിയ ആത്മാക്കൾക്ക് തെറ്റി.
"ഇങ്ങോട്ട് വാ മൈരോളേ..." എന്നും പറഞ്ഞ് ചാടിവീഴുന്ന റോസിനെക്കണ്ട് പല പ്രേതങ്ങളും തിരിഞ്ഞോടാൻ തുടങ്ങി. ഓടുന്നവന്റെയും പോകുന്നവന്റെയും തലമണ്ട നോക്കി കൃതിക തന്റെ രുദ്രദണ്ഡം വെട്ടിത്തിരിച്ചു.
"കൃതികേ... ലെഫ്റ്റിൽ രണ്ടെണ്ണം ചാടാൻ നോക്കുന്നു!"
റോസ് ആവേശത്തോടെ വിളിച്ചുപറഞ്ഞു.
കൃതിക ചാടിയുയർന്ന് ഒറ്റക്കറക്കം.
ആകാശത്തുവെച്ചുതന്നെ ആ രണ്ട് ചാരരൂപങ്ങളെയും അവൾ ഈർക്കിലി വെട്ടുന്ന ലാഘവത്തോടെ നെടുകെ പിളർന്നു.
താഴേക്ക് വീഴുന്നതിനുമുൻപേ രണ്ടും ചാരപ്പൊടിയായി റോസിന്റെ തലയിലേക്ക് ഉതിർന്നു വീണു.
"ഛെ! എന്റെ തലയിൽ കൊണ്ട് ചാരമിടാതെടീ
💬 Comments
View all comments