Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
തോന്നിക്കുന്ന ആ രൂപം അടുത്തേക്ക് എത്തിയ ആ ക്ഷണത്തിൽ, യാതൊരു ദയയുമില്ലാതെ കൃതികയുടെ ചുണ്ടുകൾ ചലിച്ചു
"പോ...പുണ്ടച്ചി...!"
ഒരു അലർച്ചയോടെ അവൾ തന്റെ കയ്യിലെ തിളങ്ങുന്ന രുദ്രദണ്ഡം ആ രൂപത്തിന് നേരെ സർവ്വ ശക്തിയുമെടുത്ത് ആഞ്ഞെറിഞ്ഞു! ആ വാൾ പാഞ്ഞുവരുന്നത് ആ ആത്മാവ് കണ്ടോ എന്ന് പോലും സംശയമായിരുന്നു.
അതിനുമുൻപ് തന്നെ, വായുവിനെ കീറിമുറിച്ചെത്തിയ ആ ഭീകരവാൾ അതിന്റെ ശിരസ്സിനെ നെടുകെ പിളർന്നു കളഞ്ഞിരുന്നു!
കാതടപ്പിക്കുന്നൊരു നിലവിളി ആ കാട്ടിൽ ഉയർന്നു. പിളർന്നുമാറിയ ആ രൂപത്തിന്റെ കണ്ണുകളിൽ നിന്നും വായയിൽ നിന്നും കറുത്ത കൊഴുത്ത ചോര ചീറ്റിയൊഴുകി.
അടുത്ത നിമിഷം, ഒരു മായക്കാഴ്ച പോലെ ആ ആത്മാവിന്റെ ശരീരം ഒന്നാകെ കരിഞ്ഞ് വെണ്ണീറായി മാറി. ആ കാട്ടിൽ വീശിയടിച്ച വന്യമായ കാറ്റിനൊപ്പം ആ ചാരം നിമിഷനേരം കൊണ്ട് അലിഞ്ഞുചേർന്നു!
കാറ്റിൽ ആ ചാരം പാറിപ്പറന്നുപോയ ആ ശൂന്യതയിലേക്ക് നോക്കി റോസ് ഒരു നിമിഷം വാ പൊളിച്ചു നിന്നു. കണ്ണുമിഴിച്ച് രണ്ടുതവണ ചുറ്റും നോക്കിയ ശേഷം അവൾ കൃതികയുടെ അടുത്തേക്ക് തിരിഞ്ഞു.
"അല്ല കൃതികേ... സംഭവം ചത്തോ?"
റോസ് സംശയത്തോടെ ചോദിച്ചു.
"ചത്തെന്നോ? പപ്പടം പൊടിയുന്ന പോലെ പൊടിഞ്ഞ് കാറ്റിൽ പോയത് നീ കണ്ടില്ലേടീ!"
കൃതിക വാൾ കയ്യിലേക്ക് തിരിച്ചുപിടിച്ചുകൊണ്ട് ഗമയിൽ പറഞ്ഞു.
ആ വാക്കുകൾ കേട്ടതും റോസിന്റെ മുഖത്ത് അതുവരെയില്ലാത്ത ഒരു അലമ്പ് ചിരി വിരിഞ്ഞു. ഇത്രയും നേരം "അയ്യോ ആത്മാവ്, അമ്മേ പേടി" എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്ന പെണ്ണാണ്!
ഇവറ്റകളെയും തല്ലിക്കൊല്ലാൻ പറ്റുമെന്ന വലിയൊരു ബോധോദയം ഉണ്ടായ ആ നിമിഷം, റോസിന്റെ ഉള്ളിൽ പണ്ടത്തെ ഏതോ ഗുണ്ടി നേതാവ് ഉണർന്നു.
ഭയം വഴിമാറി അഹങ്കാരം സിരകളിലേക്ക് അരിച്ചുകയറി.
"ഓഹോ... അപ്പോ ഈ കട്ടപ്പാര പോലുള്ള സാധനങ്ങൾ വെറും വെണ്ണീർ ബിസ്ക്കറ്റുകളാണല്ലേ!"
റോസ് തന്റെ കയ്യിലെ നീലവെളിച്ചം ചിതറുന്ന കാലപാശം ഒന്നുകൂടി വായുവിൽ
💬 Comments
View all comments