0%

Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]

തീക്ഷ്ണത തിളങ്ങി.

അടുത്ത നിമിഷം, തങ്ങളുടെ സർവ്വ ശക്തിയുമെടുത്ത് അവർ മുന്നോട്ട് കുതിച്ചുപാഞ്ഞു!

ആത്മാക്കളുടെ വാസസ്ഥലമായ ആ കൊടുംകാടിന്റെ ഹൃദയത്തിലൂടെ ഗുഹയും ലക്ഷ്യം വെച്ചായിരുന്നു അവരുടെ ആ ഓട്ടം.

കൂറ്റൻ മരങ്ങളുടെ വേരുകളും വിഷമുള്ള മുൾപ്പടർപ്പുകളും അവരുടെ കാലടികൾക്ക് മുന്നിൽ തടസ്സമായില്ല. ഒരു കൊടുങ്കാറ്റുപോലെ അവർ കാടിന്റെ ഇരുളിലൂടെ ചീറിപ്പാഞ്ഞു. അവരുടെ ശരീരത്തിൽ നിന്നും പ്രവഹിച്ച ചുവപ്പും നീലയും പ്രകാശങ്ങൾ ആ കറുത്ത മരങ്ങൾക്കിടയിലൂടെ മിന്നൽപ്പിണരുകൾ പോലെ പാഞ്ഞുപോയി.

കാട്ടിലെ ഉണക്കയിലകളെ ചവിട്ടിമെതിച്ചുകൊണ്ട്, മരണത്തെപ്പോലും വെല്ലുവിളിക്കുന്ന വേഗതയിൽ ആ രണ്ടു പെൺപുലികളും കാടിന്റെ ഉള്ളറകളിലേക്ക് ഓടിക്കയറി!

കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചുദൂരം പാഞ്ഞുപോയതും, പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്നും ഉണങ്ങിയ ചുള്ളിക്കമ്പുകൾ ഒടിയുന്ന നേരിയൊരു ശബ്ദം അവരുടെ കാതുകളിൽ പതിച്ചു.

ഇരുവരുടെയും ഓട്ടം ഒറ്റ നിമിഷം കൊണ്ട് നിശ്ചലമായി.

യാതൊരു ആലോചനയ്ക്കും നിൽക്കാതെ, പരസ്പരം പുറംതിരിഞ്ഞ്, ഒരാൾക്ക് മറ്റൊരാൾ കണ്ണെന്നവണ്ണം കൃതികയും റോസും വട്ടത്തിൽ നിലയുറപ്പിച്ചു.

നാലുപാടുമുള്ള ഇരുട്ടിലേക്ക് അവർ തങ്ങളുടെ ആയുധങ്ങൾ നീട്ടിപ്പിടിച്ചു. കാറ്റിൽ ഇലകൾ പരസ്പരം ഉരസുന്നതല്ലാതെ മറ്റൊരു ചലനവുമില്ല.

പക്ഷേ, അന്തരീക്ഷത്തിലെ ഭയാനകമായ മരവിപ്പ് അപായത്തിന്റെ സൂചന നൽകുന്നുണ്ടായിരുന്നു.

പെട്ടെന്ന്, ആ ശബ്ദം വീണ്ടും കേട്ടു!

കൃതിക ആ ശബ്ദം വന്ന ദിശയിലേക്ക് അതിവേഗം കണ്ണുകൾ പായിച്ചു.

കുറച്ചകലെയായി നിന്ന ഒരു കൂറ്റൻ മരത്തിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ തങ്ങളെത്തന്നെ ഉറ്റുനോക്കുന്നത് അവർ കണ്ടു. ഇരുട്ടിൽ തിളങ്ങുന്ന കൃഷ്ണമണികളില്ലാത്ത ആ കണ്ണുകളിലേക്ക് ഇരുവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.

കുറച്ചു നിമിഷങ്ങൾക്കൊടുവിൽ, ആ മരത്തിന്റെ പിന്നിൽ നിന്നും ആ രൂപം പതുക്കെ പുറത്തേക്ക് നടന്നു വന്നു.

അതൊരു കൊച്ചുകുട്ടിയായിരുന്നു!

പതിവുപോലെ വെണ്ണീറിന്റെ ചാരനിറമായിരുന്നു ആ കുട്ടിയുടെ ശരീരത്തിന്. ജീവനില്ലാത്ത, വികാരങ്ങൾ തൊട്ടുതീണ്ടാത്ത മുഖം. തികച്ചും ഒരു പാവയെപ്പോലെ, ആത്മാവില്ലാത്ത ഒരു ജഡത്തെപ്പോലെ ആ രൂപം അവർക്ക് നേരെ നിശ്ശബ്ദമായി നടന്നുതുടങ്ങി.

കാഴ്ചയിൽ പാവമെന്ന്

💬 Comments

View all comments