Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
നേരെ ആഞ്ഞുവെട്ടി.
വെട്ടിന്റെ കാറ്റും ഭാരവും കണ്ട് റോസ് മുന്നോട്ട് കയറാൻ നിൽക്കാതെ പിന്നിലേക്ക് ചാടി.
മഴു കരിങ്കല്ലിൽ പതിച്ച് പാറക്കഷണങ്ങൾ പൊട്ടിത്തെറിച്ചു. ആ തക്കത്തിന് റോസ് തന്റെ കാലപാശം വായുവിൽ ചുഴറ്റി അവന്റെ കാലുകൾ ലക്ഷ്യമാക്കി നീട്ടിപ്പിടിച്ചു.
എന്നാൽ അവൻ തന്റെ കനത്ത ബൂട്ടുകൾ കൊണ്ട് ആ പാശത്തിന്റെ വള്ളി ചവിട്ടിപ്പിടിച്ച് അവളെ തന്നിലേക്ക് ഒറ്റവലിക്ക് വലിച്ചടുപ്പിച്ചു.
നിയന്ത്രണം വിട്ടുപോയ റോസ് തന്റെ സമനില വീണ്ടെടുക്കാൻ പാടുപെട്ടു. അവൻ തന്റെ കൂറ്റൻ കൈത്തണ്ട ചുരുട്ടി അവളുടെ മുഖം ലക്ഷ്യമാക്കി ആഞ്ഞടിച്ചു.
അവസാന നിമിഷം തല വെട്ടിച്ചെങ്കിലും, അവന്റെ മുഷ്ടി റോസിന്റെ ഇടതു തോളിൽ അതിശക്തമായി പതിച്ചിരുന്നു.... അസ്ഥി പൊട്ടുന്നതുപോലെയുള്ള വേദനയോടെ അവൾ മണ്ണിലേക്ക് നിരങ്ങി വീണു.
അപ്പുറത്ത് കൃതിക കടുത്ത പ്രതിരോധത്തിലായിരുന്നു. വാളേന്തിയവന്റെ തുടർച്ചയായ വെട്ടുകൾ അവളുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും ലക്ഷ്യം വെച്ചു. ഒരു വശത്തുനിന്നുള്ള വെട്ട് ഒഴിവാക്കാൻ അവൾ ശരീരം വെട്ടിച്ചതും, അവന്റെ രണ്ടാമത്തെ വാളിന്റെ മുന കൃതികയുടെ ഇടതുവാരിയെല്ലിന് മുകളിലൂടെ ആഴത്തിൽ വരഞ്ഞുപോയി.
തുണി കീറി ചോരയിറ്റുവീണു. കടുത്ത എരിച്ചിൽ പടർന്നപ്പോഴും അവൾ പതറിയില്ല.
താഴെ വീണ റോസിന്റെ മേലേക്ക് ഭീമൻ മഴു ഉയർത്തുന്നത് കൃതികയുടെ കൺകോണിൽ പതിഞ്ഞു.
"റോസേ, ലെഗ് ലോക്ക്!"
കൃതിക അലറി.
തന്റെ മുന്നിൽ നിൽക്കുന്ന ഭീമന്റെ ഭാരമാണ് അവന്റെ ദൗർബല്യമെന്ന് റോസ് മനസ്സിലാക്കി. നിലത്തുകിടന്നുകൊണ്ട് തന്നെ അവൾ കാലപാശത്തിന്റെ അഗ്രത്തിലെ കൊളുത്ത് ഭീമന്റെ വലതുകാലിലെ ഞരമ്പിലേക്ക് ശക്തിയായി കുത്തിയിറക്കി.
അവൻ വേദനയോടെ അലറി, അവന്റെ ശ്രദ്ധ പാളി.
ആ സമയം കൃതിക തന്നെ ആക്രമിച്ചുകൊണ്ടിരുന്നവന്റെ കണ്ണുവെട്ടിക്കാൻ തന്റെ ഇരട്ടവാളുകൾ വായുവിൽ അതിശക്തമായി കൂട്ടിമുട്ടിച്ച് തീപ്പൊരികൾ ചിതറിച്ചു. പെട്ടെന്നുണ്ടായ ആ പ്രകാശത്തിൽ അവന്റെ കാഴ്ച ഒരു നിമിഷം മങ്ങി.
ആ ഒരൊറ്റ സെക്കൻഡ് ആയിരുന്നു കൃതികയ്ക്ക് വേണ്ടിയിരുന്നത്.
അവൾ താഴേക്ക് കുനിഞ്ഞ് അവന്റെ
💬 Comments
View all comments