Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
കാൽമുട്ടിന് താഴെ ചവിട്ട് വെച്ചുകൊടുത്തു.അവന്റെ തുലനാവസ്ഥ തെറ്റിയ ആ നിമിഷത്തിൽ, കൃതിക തന്റെ വാളിന്റെ പിടികൊണ്ട് അവന്റെ കഴുത്തിന്റെ പിൻഭാഗത്തായി അതിശക്തമായി ഇടിച്ചു.
അവൻ വേച്ചുപോയ തക്കം നോക്കി, റോസ് കാലപാശം സർവ്വ ശക്തിയുമെടുത്ത് വലിച്ച് ഭീമന്റെ കാലുകൾക്കിടയിലേക്ക് കുരുക്കിട്ട് അവനെ നിലത്തേക്ക് മലർത്തിയടിച്ചു. ഒരു വലിയ പാറ വീഴുന്ന ശബ്ദത്തോടെ അവൻ നിലംപതിച്ചു.
നിലത്തുവീണ ഭീമൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിന് മുൻപ്, റോസ് അവന്റെ നെഞ്ചിലേക്ക് ചാടിക്കയറി തന്റെ ആയുധത്തിന്റെ മൂർച്ചയേറിയ അറ്റം അവന്റെ കഴുത്തിലെ പ്രധാന ധമനിയിലേക്ക് ആഴ്ത്തിയിറക്കി. പിടച്ചിലോടെ അവന്റെ ശരീരം തണുത്തുറഞ്ഞു.
തന്റെ കൂട്ടാളിയുടെ മരണം കണ്ട് പകപ്പോടെ കൃതികയ്ക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ച ഒന്നാമന്റെ വാളുകൾ അവൾ തന്റെ രണ്ട് വാളുകൾക്കിടയിൽ കുരുക്കി പൂട്ടി.
അവരുടെ മുഖങ്ങൾ തമ്മിൽ ഒരടി മാത്രം അകലം. അവന്റെ കണ്ണുകളിലെ വന്യതയെ മറികടക്കുന്ന ശാന്തതയായിരുന്നു കൃതികയുടെ മുഖത്ത്.
തന്റെ സർവ്വ ബലവുമെടുത്ത് അവന്റെ വാളുകളെ ഒരൊറ്റ തിരിവിലൂടെ അവൾ തെറിപ്പിച്ചു കളഞ്ഞു. നിരായുധനായ അവൻ പിന്നോട്ട് മാറാൻ തുടങ്ങിയ നിമിഷം, കൃതിക ഒരു സർപ്പത്തെപ്പോലെ മുന്നോട്ട് കുതിച്ച് തന്റെ രുദ്രദണ്ഡം അവന്റെ നെഞ്ചകം തുളച്ച് പുറകിലേക്ക് കടത്തിവിട്ടു.
അവന്റെ വായയിൽ നിന്നും ചോര പതഞ്ഞൊഴുകി. കൃതിക വാൾ വലിച്ചൂരിയെടുത്തതും അവൻ വിറച്ചുകൊണ്ട് മണ്ണിലേക്ക് കുഴഞ്ഞുവീണു.
വീണ്ടും മരണത്തിന്റെ നിശ്ശബ്ദത പടർന്നു.
തോളിലെ മുറിവിന്റെ വേദന കടിച്ചമർത്തി റോസ് എഴുന്നേറ്റു. വാരിയെല്ലിലെ ചോരയൊലിക്കുന്ന മുറിവിൽ കൈ അമർത്തിപ്പിടിച്ച് കൃതികയും കിതച്ചുനിന്നു. ശത്രുക്കളുടെ ചലനമറ്റ ശരീരങ്ങളിൽ നിന്നും ചോര ആ പാറക്കെട്ടിലൂടെ പരന്നൊഴുകി.
ശരീരത്തിലെ മുറിവുകളുടെ നീറ്റലിലും അവരുടെ കണ്ണുകളിൽ വീണ്ടും യുദ്ധവീര്യം തെളിഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ, ചോരപുരണ്ട ആയുധങ്ങളുമായി അവർ ആ ഇരുണ്ട ഗുഹാമുഖത്തേക്ക് ഒന്നിച്ച് ചുവടുവെച്ചു....
തുടരും....
ഒരു ചെറിയ പാർട്ട് ആണ്. ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു....
💬 Comments
View all comments