0%

Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]

തുടങ്ങിയ നിമിഷം, കൃതിക ഒരു സർപ്പത്തെപ്പോലെ മുന്നോട്ട് കുതിച്ച് തന്റെ രുദ്രദണ്ഡം അവന്റെ നെഞ്ചകം തുളച്ച് പുറകിലേക്ക് കടത്തിവിട്ടു.

അവന്റെ വായയിൽ നിന്നും ചോര പതഞ്ഞൊഴുകി. കൃതിക വാൾ വലിച്ചൂരിയെടുത്തതും അവൻ വിറച്ചുകൊണ്ട് മണ്ണിലേക്ക് കുഴഞ്ഞുവീണു.

വീണ്ടും മരണത്തിന്റെ നിശ്ശബ്ദത പടർന്നു.

തോളിലെ മുറിവിന്റെ വേദന കടിച്ചമർത്തി റോസ് എഴുന്നേറ്റു. വാരിയെല്ലിലെ ചോരയൊലിക്കുന്ന മുറിവിൽ കൈ അമർത്തിപ്പിടിച്ച് കൃതികയും കിതച്ചുനിന്നു. ശത്രുക്കളുടെ ചലനമറ്റ ശരീരങ്ങളിൽ നിന്നും ചോര ആ പാറക്കെട്ടിലൂടെ പരന്നൊഴുകി.

ശരീരത്തിലെ മുറിവുകളുടെ നീറ്റലിലും അവരുടെ കണ്ണുകളിൽ വീണ്ടും യുദ്ധവീര്യം തെളിഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ, ചോരപുരണ്ട ആയുധങ്ങളുമായി അവർ ആ ഇരുണ്ട ഗുഹാമുഖത്തേക്ക് ഒന്നിച്ച് ചുവടുവെച്ചു....

തുടരും....

ഒരു ചെറിയ പാർട്ട് ആണ്. ഇഷ്ട്ടപെടുമെന്ന് വിശ്വസിക്കുന്നു....

💬 Comments

View all comments