Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
തലയിൽ കൈവെച്ചുപോയി!
ഇത്രയും വലിയ ബിൽഡപ്പും കൊടുത്തിട്ട് അവസാനം ഒന്നുമറിയില്ലെന്ന് പറയുന്ന കൃതികയെ കണ്ട് അവൾക്ക് ശരിക്കും ഭ്രാന്തുപിടിക്കുന്നുണ്ടായിരുന്നു....
"പിന്നെ എന്തിനാടി നീ ഇങ്ങനെ വലിയ ഡയലോഗ് അടിക്കാൻ പോകുന്നതുപോലെ ബിൽഡപ്പും കോപ്പുമൊക്കെ തന്നത്?"
റോസ് ദേഷ്യത്തോടെ ചോദിച്ചു.
സത്യത്തിൽ അവർ രണ്ടുപേരും വലിയൊരു ആശയക്കുഴപ്പത്തിലായിരുന്നു.
നിധിയെയോ ദേവയോ സച്ചിനെയോ ഒന്ന് ഫോൺ വിളിച്ചു നോക്കാം എന്ന് വെച്ചാൽ അതിനും നിർവ്വാഹമില്ല. കാരണം, ഇന്ദ്രനീലത്തിൽ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗവണ്മെന്റ് ആ പ്രദേശത്തെ മൊത്തം ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾ മണിക്കൂറുകൾക്ക് മുൻപ് തന്നെ പൂർണ്ണമായും വിച്ഛേദിച്ചിരുന്നു.
അവരുടെ ഫോണുകൾ ഇപ്പോൾ വെറും ഇരുമ്പുകട്ടകൾ മാത്രമാണ്.
അപ്പോൾ സ്വാഭാവികമായും ഒരു വലിയ ചോദ്യം അവിടെ ബാക്കിയാകുന്നുണ്ട്. ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്നിട്ടും, നിധി എങ്ങനെയാണ് ഇവർക്ക് ആ നിർണ്ണായക സന്ദേശം കൈമാറിയത്?
അതൊരു ഫോൺ കോളോ മെസ്സേജോ ആയിരുന്നില്ല.
റോസും കൃതികയും മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ജനൽവഴിയായി തിളങ്ങുന്ന ഒരു ചെറിയ പച്ച പ്രകാശഗോളം മുറിക്കുള്ളിലേക്ക് പറന്നെത്തി! അതൊരു ജീവനെപ്പോലെ അവർക്ക് ചുറ്റും വട്ടംചുറ്റാൻ തുടങ്ങി.
ആ അത്ഭുതം നോക്കി അവർ സ്തംഭിച്ചുനിൽക്കെ, ആ പച്ച വെളിച്ചത്തിൽ നിന്നും നിധിയുടെ ശബ്ദം അവരുടെ തലച്ചോറിലേക്ക് നേരിട്ട് മുഴങ്ങുകയായിരുന്നു!
"ഇന്ന് രാത്രി എന്ത് സംഭവിച്ചാലും, നിങ്ങളിരുവരും നിധിമലയിലേക്കുള്ള പാതയുടെ തുടക്കത്തിൽ എത്തണം. എന്റെ അടുത്ത നിർദ്ദേശത്തിനായി കാത്തിരിക്കണം..."
അവളുടെ ആ വാക്കുകൾ അവരുടെ മനസ്സുകളിൽ ഒരു മന്ത്രം പോലെ പതിഞ്ഞു. അതെ, നിധി തന്റെ ഉള്ളിലൊളിഞ്ഞിരുന്ന വലിയ മാന്ത്രികശക്തിയുടെ ചെറിയൊരു അംശം അവരിലേക്ക്
💬 Comments
View all comments