Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
കിട്ടാതെ അവർ അവസാനം ഒരു തീരുമാനത്തിലെത്തി. ഇനിയും കാത്തിരുന്ന് സമയം കളയുന്നതിൽ അർത്ഥമില്ല. എങ്ങനെയെങ്കിലും ആ മലമ്പാതയിൽ എത്തുക.
വീടിനു പുറത്തും വഴികളിലും ഗവണ്മെന്റ് നിയോഗിച്ച പോലീസുകാർ തോക്കേന്തി കാവലുണ്ടായിരുന്നു. എന്നാൽ കനത്തുവരുന്ന ഇരുട്ടിന്റെ മറപറ്റി, കാൽച്ചുവട്ടിലെ ഒരുണക്കയില പോലും ഞെരിയാതെ വളരെ സൂക്ഷ്മതയോടെയാണ് അവർ പുറത്തിറങ്ങിയത്.
ആയുധധാരികളായ പോലീസുകാരുടെ കണ്ണുകൾ പൂർണ്ണമായും കബളിപ്പിച്ചുകൊണ്ട്, അവർ ആ വലിയ നിധിമലയിലേക്കുള്ള പാതയുടെ തുടക്കത്തിൽ വന്നെത്തി.
അപ്പോഴേക്കും അവിടെ കോടമഞ്ഞ് ഇറങ്ങിത്തുടങ്ങിയിരുന്നു. അസ്ഥിതുളയ്ക്കുന്ന തണുപ്പുള്ള കാറ്റ് വീശുന്നുണ്ട്. റോസ് ചുറ്റും കണ്ണോടിച്ചു, മനുഷ്യവാസമില്ലാത്ത ആ പ്രദേശത്തെ ശൂന്യത അവളിൽ വല്ലാത്തൊരു ഭയം നിറച്ചു.
"എടീ... ഇവിടെയാരെയും കാണുന്നില്ലല്ലോ?"
ചുറ്റുമുള്ള സന്ധ്യാ ഇരുട്ടിലേക്ക് നോക്കി പരിഭ്രമത്തോടെ റോസ് മന്ത്രിച്ചു...
ചുറ്റുപാടും ഒന്ന് വീക്ഷിച്ചുകൊണ്ട് കൃതിക ഒരു നെടുവീർപ്പിട്ടു,
"കണ്ടിട്ട് നമ്മൾ വല്ലാണ്ട് നേരത്തെ വന്നെന്നാ തോന്നുന്നേ... എന്തായാലും ഇനി തിരിച്ചുപോകാനൊന്നും എന്നെക്കൊണ്ട് കഴിയേല. അവർ എപ്പോഴാന്നുവച്ചാൽ ഇങ്ങോട്ട് വരട്ടെ, അതുവരെ നമുക്ക് ആ കാണുന്ന പാറയുടെ മറവിൽ പോയി ഇരിക്കാം."
കുറച്ചപ്പുറംമാറി മഞ്ഞുമൂടിക്കിടക്കുന്ന വലിയൊരു കരിങ്കൽപ്പാറ ലക്ഷ്യമാക്കി അവർ നടക്കാൻ തുടങ്ങി. എന്നാൽ ആ പാറയുടെ അടുത്തേക്ക് എത്തുന്തോറും അവരുടെ കാലടികളുടെ വേഗത അറിയാതെ കുറഞ്ഞു.
ദൂരെ എവിടെനിന്നോ എന്തിന്റെയോ ഒരു അസാധാരണമായ ശബ്ദം തങ്ങൾക്ക് നേരെ വരുന്നത് റോസ് ശ്രദ്ധിച്ചു. അവൾ പെട്ടെന്ന് കൃതികയുടെ കൈകളിൽ മുറുകെ പിടിച്ചു. രണ്ടുപേരുടെയും നടത്തം നിശ്ചലമായി.
ഇരുവരും ശ്വാസമടക്കിപ്പിടിച്ച് ആ ഇരുട്ടിലേക്ക് കാതുകൂർപ്പിച്ചു. കാറ്റിന്റെ ദിശയിലൂടെ ആ ശബ്ദം അവർക്ക് കൂടുതൽ വ്യക്തമായി കേട്ടുതുടങ്ങി. അതൊരു വാഹനത്തിന്റെ എഞ്ചിൻ ഇരമ്പലായിരുന്നു!
എന്നാൽ ഒന്നുകൂടി ശ്രദ്ധയോടെ കേട്ടപ്പോൾ അവരുടെ നെഞ്ചിടിപ്പ് വല്ലാതെ വർദ്ധിച്ചു. അത് ഒരു കാറിന്റെ ശബ്ദം മാത്രമായിരുന്നില്ല... മറിച്ച്, വലിയൊരു വാഹനവ്യൂഹം തന്നെ ആ പാതയിലൂടെ തങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ഭയാനകമായ കൂട്ടമുരൾച്ചയായിരുന്നു അത്!
ഒന്നല്ല,
💬 Comments
View all comments