0%

Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]

നിരവധി കാറുകൾ അങ്ങോട്ടേക്ക് വരുന്നുണ്ട്! അപകടം മണത്ത കൃതികയുടെ കണ്ണുകൾ വിടർന്നു.

അടുത്ത നിമിഷം, ഇരുളിൽ നിന്നും പാഞ്ഞുവരുന്ന ആ വാഹനങ്ങളുടെ വലിയ ഹെഡ്ലൈറ്റ് വെളിച്ചങ്ങൾ മരങ്ങൾക്കിടയിലൂടെ അങ്ങോട്ടേക്ക് പതിക്കുന്നതിന് തൊട്ടുമുൻപായി, അവർ രണ്ടുപേരും അതിവേഗം ആ വലിയ പാറയുടെ പിന്നിലേക്ക് ഓടിയൊളിച്ചു.

ശ്വാസം പോലും പുറത്തുവിടാതെ, വരാൻ പോകുന്നതെന്താണെന്നറിയാതെ അവർ ആ പാറയോട് ചേർന്നിരുന്ന് പുറത്തേക്ക് ഉറ്റുനോക്കി....

പാറയുടെ മറവിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന റോസിന്റെയും കൃതികയുടെയും മുന്നിലേക്ക്, ടയറുകൾ ഉരയുന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ ആ വാഹനവ്യൂഹം പാഞ്ഞെത്തി. ലാൻഡ് റോവർ ഡിഫെൻഡറുകൾ ഉൾപ്പെടെയുള്ള നീണ്ട കറുത്ത കാറുകൾ ഒട്ടും ക്രമമില്ലാതെ, ആ മലമ്പാത പൂർണ്ണമായും അടച്ചുകൊണ്ട് കുറുകെ നിർത്തിയിട്ടിരിക്കുകയാണ്.

വാഹനങ്ങളുടെ ഇരമ്പൽ നിലച്ചതും, പിന്നിൽ കിടന്നിരുന്ന കാറുകളുടെ വാതിലുകൾ ഒന്നിനുപുറകെ ഒന്നായി തുറക്കപ്പെട്ടു. കറുത്ത സ്യൂട്ടും നീളൻ കോട്ടും ധരിച്ച നിരവധി പുരുഷന്മാരും സ്ത്രീകളുമാണ് അതിൽ നിന്നും പുറത്തിറങ്ങിയത്. അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല.

ഒരോരുത്തരുടെയും കൈകളിൽ മാരകമായ തോക്കുകളും, കോടമഞ്ഞിൽ വെട്ടിത്തിളങ്ങുന്ന മൂർച്ചയേറിയ വലിയ വാളുകളുമുണ്ടായിരുന്നു. അച്ചടക്കമുള്ള ഒരു വലിയ സൈന്യത്തെപ്പോലെ അവർ കാറുകൾക്ക് ചുറ്റുമായി അണിനിരന്നു.

എന്നാൽ മുന്നിലെ കാറുകളിൽ നിന്നും പുറത്തിറങ്ങിയവർ അവരിൽ നിന്നും തികച്ചും വ്യത്യസ്തരായിരുന്നു. അത് കണ്ട റോസിന്റെയും കൃതികയുടെയും കണ്ണുകൾ വിസ്മയം കൊണ്ടും ഭയം കൊണ്ടും വിടർന്നു.

കറുത്ത സ്യൂട്ടുകൾക്ക് പകരം, പൗരാണിക കാലത്തെ സമുറായി പോരാളികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.

കാറ്റിൽ പാറിപ്പറക്കുന്ന കറുത്ത മേലങ്കിയും, അയഞ്ഞ വലിയ പാന്റും, അരയിൽ വീതിയുള്ള വെള്ളക്കച്ചയും കെട്ടിയ ആ വസ്ത്രധാരണത്തെ അവർ അത്ഭുതത്തോടെ നോക്കിനിന്നു.....

ഇരുട്ടിന്റെ പുരോഹിതന്മാരെപ്പോലെ തോന്നിക്കുന്ന ആ വസ്ത്രം ധരിച്ചവരുടെ ഓരോ ചലനങ്ങളിലും, കാഴ്ചക്കാരുടെ സിരകളിലെ ചോര മരവിപ്പിക്കുന്ന വലിയൊരു ഗാംഭീര്യവും മരണത്തിന്റെ തണുപ്പുമുണ്ടായിരുന്നു....

അവരുടെ കൈകളിലെ നീളൻ വാളുകൾ നിലത്തുമുട്ടിയാണ് കിടന്നിരുന്നത്.

അവരെ ഒറ്റനോട്ടത്തിൽത്തന്നെ റോസിനും കൃതികയ്ക്കും

💬 Comments

View all comments