0%

Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]

നിരവധി പുരുഷന്മാരും സ്ത്രീകളുമാണ് അതിൽ നിന്നും പുറത്തിറങ്ങിയത്. അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല.

ഒരോരുത്തരുടെയും കൈകളിൽ മാരകമായ തോക്കുകളും, കോടമഞ്ഞിൽ വെട്ടിത്തിളങ്ങുന്ന മൂർച്ചയേറിയ വലിയ വാളുകളുമുണ്ടായിരുന്നു. അച്ചടക്കമുള്ള ഒരു വലിയ സൈന്യത്തെപ്പോലെ അവർ കാറുകൾക്ക് ചുറ്റുമായി അണിനിരന്നു.

എന്നാൽ മുന്നിലെ കാറുകളിൽ നിന്നും പുറത്തിറങ്ങിയവർ അവരിൽ നിന്നും തികച്ചും വ്യത്യസ്തരായിരുന്നു. അത് കണ്ട റോസിന്റെയും കൃതികയുടെയും കണ്ണുകൾ വിസ്മയം കൊണ്ടും ഭയം കൊണ്ടും വിടർന്നു.

കറുത്ത സ്യൂട്ടുകൾക്ക് പകരം, പൗരാണിക കാലത്തെ സമുറായി പോരാളികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.

കാറ്റിൽ പാറിപ്പറക്കുന്ന കറുത്ത മേലങ്കിയും, അയഞ്ഞ വലിയ പാന്റും, അരയിൽ വീതിയുള്ള വെള്ളക്കച്ചയും കെട്ടിയ ആ വസ്ത്രധാരണത്തെ അവർ അത്ഭുതത്തോടെ നോക്കിനിന്നു.....

ഇരുട്ടിന്റെ പുരോഹിതന്മാരെപ്പോലെ തോന്നിക്കുന്ന ആ വസ്ത്രം ധരിച്ചവരുടെ ഓരോ ചലനങ്ങളിലും, കാഴ്ചക്കാരുടെ സിരകളിലെ ചോര മരവിപ്പിക്കുന്ന വലിയൊരു ഗാംഭീര്യവും മരണത്തിന്റെ തണുപ്പുമുണ്ടായിരുന്നു....

അവരുടെ കൈകളിലെ നീളൻ വാളുകൾ നിലത്തുമുട്ടിയാണ് കിടന്നിരുന്നത്.

അവരെ ഒറ്റനോട്ടത്തിൽത്തന്നെ റോസിനും കൃതികയ്ക്കും ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലായി. എന്തിനും മടികാണിക്കാത്ത കൊടും രാക്ഷസൻമാരാണവർ.ജീവനെടുക്കാൻ യാതൊരു മടിയുമില്ലാത്തവർ.

അവിടെയൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ, ഈ വലിയ ആയുധധാരികളുടെ സംഘത്തെ തോൽപ്പിക്കാനോ, ഒരു നിമിഷം ഒന്ന് തടഞ്ഞുനിർത്താൻ പോലുമോ തങ്ങൾ രണ്ടുപേർക്കും കഴിയില്ലെന്ന ഭയാനകമായ യാഥാർത്ഥ്യം അവരുടെ നെഞ്ചിടിപ്പ് കൂട്ടി.

ഒരു വൻമതിൽ പോലെയാണ് ആ പട അവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

അതിനിടയിൽ, വ്യൂഹത്തിന്റെ ഏറ്റവും മുന്നിൽ കിടന്നിരുന്ന ആ വലിയ കാറിന്റെ മുൻവാതിൽ തുറക്കപ്പെട്ടു. അതിൽ നിന്നും ആദ്യം പുറത്തേക്കിറങ്ങിയ കാൽപ്പാദങ്ങൾ കണ്ടപ്പോൾ തന്നെ കൃതികയുടെ ശ്വാസം നിലച്ചു. അതെ,

💬 Comments

View all comments