Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
ഇനി എന്ത് ചെയ്യണമെന്നറിയാതെ റോസ് കൃതികയോട് ചോദിച്ചു:
"എടീ... ഇനി നമ്മളെന്ത് ചെയ്യും?"
റോസിന്റെ കണ്ണുകളിലെ ഭയം കണ്ടിട്ടും, യാതൊരു കുലുക്കവുമില്ലാതെ കൃതിക മറുപടിപറഞ്ഞു:
"നമുക്കും അവരുടെ പിന്നാലെ പോയാലോ?"
ആ ചോദ്യം കേട്ടതും റോസിന്റെ കണ്ണുകൾ തള്ളിപ്പോയി. ഒരു നിമിഷം അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല.
"നിനക്കെന്താ ഭ്രാന്താണോ?"
റോസ് അടക്കിപ്പിടിച്ച ശബ്ദത്തിൽ അവളോട് ദേഷ്യപ്പെട്ടു.
"അവർ എത്രപേരുണ്ടെന്ന് നീ കണ്ടതല്ലേ?
ആയുധവും പിടിച്ച് നിൽക്കുന്ന അവരുടെ മുന്നിൽ ചെന്ന് ചാടാനാണോ നിന്റെ ഉദ്ദേശം?"
റോസിന്റെ ചോദ്യത്തിന് കൃതിക ഉടനെ മറുപടി പറഞ്ഞില്ല. കുറച്ചുനേരം അവൾ ഗാഢമായ ആലോചനയിലാണ്ടു. അവരുടെ കണ്ണുവെട്ടിച്ച് എങ്ങനെ ആ മലയുടെ ഉള്ളിലേക്ക് കടക്കുമെന്ന് അവൾ ചുറ്റുപാടും നോക്കി കണക്കുകൂട്ടി.
പെട്ടെന്ന് അവളുടെ കണ്ണുകളിൽ ഒരു മിന്നൽ തിളങ്ങി.
"നേരെ പോയാലല്ലേ അവർ നമ്മളെ കാണൂ..."
കൃതിക റോസിന് നേരെ തിരിഞ്ഞ് പതുക്കെ പറഞ്ഞു,
"നമുക്ക് വളഞ്ഞു പോകാം!"
"വളഞ്ഞു പോകാനോ?" റോസ് അമ്പരപ്പോടെ ചോദിച്ചു.
"അതെ..." എന്ന് പറഞ്ഞുകൊണ്ട് കൃതിക തന്റെ വലതുകൈ ദൂരേക്ക് ചൂണ്ടി.
റോസ് ആ ദിശയിലേക്ക് സൂക്ഷിച്ചു നോക്കി. പ്രധാന വഴിയിൽ നിന്നും കുറച്ചുമാറി, ഇരുട്ട് തിങ്ങിനിറഞ്ഞ കാട്ടിലേക്ക് നീളുന്ന ചെറിയൊരു ഇടവഴി! ആ വഴി കടന്നാൽ പിന്നെ വെളിച്ചത്തിന്റെ ഒരു തരിപോലും വീഴാത്ത അതിഭയാനകമായ കൊടുംകാടാണ്.
പകൽ സമയത്തുപോലും ആരും പോകാൻ ധൈര്യപ്പെടാത്ത ഇടം.
വെറുമൊരു കാടിനുപരി, നൂറ്റാണ്ടുകളായി ഈ നാട്ടുകാർ ഭയത്തോടെ മാത്രം നോക്കിക്കാണുന്ന ശപിക്കപ്പെട്ട മണ്ണ്... 'ആത്മാക്കളുടെ വാസസ്ഥലം'!
ആ കാടിനെക്കുറിച്ചുള്ള ഭയാനകമായ കഥകൾ മനസ്സിലൂടെ കടന്നുപോയതും റോസിന്റെ ശരീരമാകെ ഒന്നുകുലുങ്ങി. അദൃശ്യമായ ഏതോ ഒരു കൈ വന്ന് കഴുത്തിൽ പിടിമുറുക്കിയതുപോലെ അവൾക്ക് തോന്നി.
ആ ഇരുണ്ട കാട്ടിലേക്ക് നോക്കുന്തോറും അവളുടെ സിരകളിലെ ചോര തണുത്തുറയുകയും, ദേഹമാസകലം വല്ലാത്തൊരു ഭയം ഇരച്ചുകയറി രോമാഞ്ചം പൊടിയുകയും ചെയ്തു.
വെറുമൊരു
💬 Comments
View all comments