Chapter Title : നിധിയുടെ കാവൽക്കാരൻ 28 [കാവൽക്കാരൻ]
ഭയമായിരുന്നില്ല അത്, അതിലും വലിയ എന്തോ ഒന്ന് ആ കാടിനുള്ളിൽ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു!
"എടീ... അത് വേണോ? അതിനുള്ളിൽ എന്താണെന്ന് നിനക്കും അറിയുന്നതല്ലേ?"
റോസിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.എത്രയൊക്കെ ശക്തിയുണ്ടെന്ന് പറഞ്ഞാലും ആ ഇരുണ്ട കാട്ടിലേക്ക് നോക്കാൻ പോലും അവൾക്ക് ഭയമായിരുന്നു.
മറുപടിയായി കൃതിക അവൾക്ക് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകളിൽ ഭയത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.
"എടീ, എന്തായാലും നമുക്ക് ആ ആത്മാക്കളെ നേരിട്ടേ മതിയാകൂ. ആ കാവൽ നിൽക്കുന്ന അവറ്റകളെ തീർക്കാതെ നമുക്കൊരിക്കലും ആ ഗുഹയിലേക്ക് എത്താൻ കഴിയില്ല.
പിന്നെന്തിനാ കാത്തുനിൽക്കുന്നേ? നമുക്ക് അവറ്റകളെ അവയുടെ മടയിൽ ചെന്ന് തന്നെ കൊല്ലാം!"
കൃതികയുടെ ശബ്ദത്തിൽ ഒരു വലിയ പോരാളിയുടെ ആവേശവും ചോരത്തിളപ്പുമുണ്ടായിരുന്നു.
അവളുടെ ആ ധൈര്യംഅല്ലെങ്കിൽ ഭ്രാന്ത് കണ്ട് ആ കാട്ടിലെ ആത്മാക്കളെക്കാൾ കൂടുതൽ റോസിന് ഇപ്പോൾ പേടി തോന്നിയത് കൃതികയെ നോക്കിയപ്പോഴാണ്.
ഒരു പക്ഷെ സ്വന്തം മരണത്തിലേക്ക് അങ്ങോട്ട് ചെന്ന് ടിക്കറ്റെടുക്കാൻ നിൽക്കുന്ന അവളെക്കണ്ട്
"എന്റെ ദൈവമേ..." എന്ന് വിളിച്ച് തലയിൽ കൈ വെക്കാനേ അവൾക്ക് സാധിച്ചുള്ളൂ....
"എടീ... ബാക്കിയെല്ലാവരും കൂടി വന്നിട്ട് നമുക്ക് പോയാൽ പോരേ?"
റോസ് വീണ്ടും അവളോട് യാചിച്ചു.
"ആ കാണുന്ന സാധനങ്ങൾ ചാകുമോ എന്ന് പോലും നമുക്കറിയില്ല. ഒരു മരണക്കളിയാടി നമ്മളീ കളിക്കാൻ പോവുന്നത്... സത്യമായിട്ടും ഇത് വേണോ?"
"ഓ... ഒരു മരണക്കളി! നീയൊന്ന് പോയേടീ..."
കൃതിക പുച്ഛത്തോടെ മുഖം തിരിച്ചു.
"എന്തായാലും ചാവും, പിന്നെന്താ? നീ വരുന്നുണ്ടെങ്കിൽ വാ..."
അത്രയും പറഞ്ഞ് കൃതിക മറ്റൊന്നും ചിന്തിക്കാതെ ആ ഇരുണ്ട കാട്ടുപാതയിലേക്ക് നടന്നുതുടങ്ങി. ഇനി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് മനസ്സിലായ റോസിന് വേറെ വഴിയില്ലായിരുന്നു.
ഒരു ഗതിയും പരഗതിയുമില്ലാതെ, മുന്നിൽ നടക്കുന്ന ആ വലിയ അപകടത്തെ മനസ്സുരുകി ശപിച്ചുകൊണ്ട് അവളും കൃതികയുടെ പിന്നാലെ നടന്നു.
പ്രധാന വഴിയിൽ ആയുധമേന്തി
💬 Comments
View all comments