Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]
ഭ്രാന്തനായ അവന്റെ മനസ്സിന് ആ മഹാശക്തിയെ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല! ഒരു കടിഞ്ഞാണുമില്ലാത്ത സംഹാരാഗ്നിയായി അവൻ മാറും. തമോപഥത്തിലെ ശത്രുക്കളെ കൊല്ലുന്നതിന് മുൻപേ, അവൻ സ്വയം കത്തിയെരിഞ്ഞ് ഈ ഭൂമിയെയും താരാപഥത്തെയും മുഴുവൻ ചാമ്പലാക്കിയെന്ന് വരും!
അത് സംഭവിക്കാതിരിക്കാനാണ്... അവനെ ഒരു രാക്ഷസനാക്കതെ, ആ പ്രപഞ്ചാധിപന്റെ ശക്തിയെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിവുള്ള പരമശക്തിയാക്കി മാറ്റാനാണ് രക്തലയനം അനിവാര്യമാകുന്നത്!"
രുദ്ര ആമിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്ന്, ആമിയുടെ വിറയ്ക്കുന്ന കൈത്തണ്ടയിൽ വിരലമർത്തി.
"നീ ചിന്തിച്ചിട്ടുണ്ടോ, കാലചക്രത്തിന്റെ ഈ ലൂപ്പുകളിലെല്ലാം എന്തുകൊണ്ടാണ് നീയും നിധിയും മാത്രം എപ്പോഴും ദേവയുടെ നിഴലായി ഒപ്പം തന്നെയുള്ളതെന്ന്? അതൊരു യാദൃച്ഛികതയല്ല! പ്രപഞ്ചശാസ്ത്രമനുസരിച്ച്, അനന്തമായ സംഹാരശക്തിക്ക് അതായത് ദേവയുടെ ഉള്ളിലെ ആ അഗ്നിക്ക് സ്ഥിരത നൽകാൻ രണ്ട് വിരുദ്ധ ധ്രുവങ്ങളുടെ ഊർജ്ജം ആവശ്യമാണ്.
ദേവയുടെ ആത്മാവിന്റെ പാതികളാണ് നിങ്ങൾ രണ്ടുപേരും. നീ അവന്റെ കരുണയും പ്രാണന്റെ തണലുമാണെങ്കിൽ, നിധി അവന്റെ നിശ്ചയദാർഢ്യവും ആത്മബലവുമാണ്! സാധാരണ മനുഷ്യരായി ജനിച്ചെങ്കിലും, യുഗങ്ങളോളം നീണ്ട കാലചക്രങ്ങളിലൂടെ അവനോടൊപ്പം സഞ്ചരിച്ച് നിങ്ങളുടെ രക്തവും ആത്മാവും അവന്റെ ഊർജ്ജവുമായി ഇഴചേർന്നു കഴിഞ്ഞു.
മരണത്തിന്റെ വക്കിൽ വെച്ച് നിങ്ങളുടെ രണ്ടുപേരുടെയും ചൂടുള്ള പ്രാണരക്തം അവന്റെ സിരകളിലേക്ക് കലരുമ്പോൾ, അവിടെ നടക്കുന്നത് ഒരു അവസാനമല്ല ആമി... അതൊരു ത്രിവേണി സംഗമമാണ്!
നിങ്ങളുടെ മരണം കാണുന്ന ആ നിമിഷത്തെ അസഹനീയമായ ആഘാതം അവന്റെ ഉള്ളിലെ 'കാലരുദ്ര സുഷുപ്തി'യെ ചുട്ടെരിക്കും. അതേ നിമിഷം തന്നെ, അവന്റെ രക്തത്തിൽ അലിഞ്ഞുചേരുന്ന നിങ്ങളുടെ പ്രാണനും ആത്മാവും, മറ്റൊരു ലോകത്തേക്ക് പോകാതെ അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് കുടിയേറും!"
മുറിക്കുള്ളിൽ വീശിയടിച്ച തണുത്ത കാറ്റിൽ ജനൽക്കർട്ടനുകൾ
💬 Comments
View all comments