0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

പാറിപ്പറന്നു. രുദ്രയുടെ കണ്ണുകളിൽ പ്രപഞ്ചത്തിന്റെ ഏതോ അഗാധമായ പ്രകാശം തിളങ്ങി.

"അതോടെ നിങ്ങൾ മൂന്നുപേരും മൂന്ന് വ്യക്തികളല്ലാതായി മാറും ആമി ഒരൊറ്റ ശരീരത്തിൽ, ഒരൊറ്റ പ്രാണനായി നിങ്ങൾ മൂന്നുപേരും ഒന്നാകും! കാലരുദ്ര സുഷുപ്തി തകർന്ന് പുറത്തേക്ക് അണപൊട്ടുന്ന ആ ഭീകരമായ പ്രപഞ്ചാധിപ ശക്തിയെ, ദേവയുടെ ശരീരം തകരാതെ പിടിച്ചുനിർത്തുന്ന കവചമായി നിങ്ങളുടെ ആത്മാക്കൾ അവനുള്ളിൽ നിലനിൽക്കും! അവന്റെ കോപം അതിരുവിടുമ്പോൾ നിന്റെ കരുണ അവനെ ശാന്തനാക്കും.അവൻ തളരുമ്പോൾ നിധിയുടെ കരുത്ത് അവനെ താങ്ങിനിർത്തും!

ഒന്ന് ആലോചിച്ചുനോക്കൂ..."

രുദ്രയുടെ ശബ്ദം പതിഞ്ഞൊരു മന്ത്രം പോലെ ആമിയുടെ കാതുകളിൽ മുഴങ്ങി.

"മാനസ പറഞ്ഞതുപോലെ ഇന്ദ്രനീലം തകർന്ന് കാലചക്രം തിരിഞ്ഞാൽ, നിങ്ങൾ ജീവിച്ചിരുന്നാലും അവനെ മറന്ന് അപരിചിതരായി അകന്നുപോകും. ഇനി തമോപഥത്തിലെ വേട്ടക്കാർ ഇവിടെയെത്തിയാൽ, നിങ്ങളെല്ലാവരും കീടങ്ങളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടും. എന്നാൽ, നിങ്ങളുടെ രക്തം അവനിൽ കലർന്ന് നിങ്ങൾ മൂന്നുപേരും ഒന്നായാൽ... ലോകത്തെ ഒരു ശക്തിക്കും, ഒരു കാലചക്രത്തിനും നിങ്ങളെ പിരിക്കാൻ കഴിയില്ല! അവന്റെ ഓരോ ഹൃദയമിടിപ്പിലും, അവൻ എടുക്കുന്ന ഓരോ ശ്വാസത്തിലും, അവൻ നേടുന്ന ആ അജയ്യമായ ശക്തിയുടെ ഓരോ കണികയിലും നീയും നിധിയും എന്നെന്നും ജീവിക്കും!

ഇതാണ് ആമി... ദേവയുടെ ഉള്ളിലെ ആ മഹാശക്തിയെ ഉണർത്താനുള്ള ഒരേയൊരു താക്കോൽ! ആ യാഗത്തിന് നിങ്ങൾ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!"

രുദ്ര പറഞ്ഞുനിർത്തിയതും ആകാശം നെടുകെ പിളർന്നതുപോലെ ഒരു വൻ ഇടിമുഴക്കം ആ വീടിനെയൊന്നാകെ നടുക്കി. മിന്നൽ വെളിച്ചത്തിൽ കല്ലുപോലെ ഉറച്ചുനിൽക്കുന്ന രുദ്രയുടെ മുഖത്തേക്ക് നോക്കി, ശ്വാസം പോലും എടുക്കാനാകാതെ ആമി തറഞ്ഞിരുന്നുപോയി. താൻ ജീവനുതുല്യം സ്നേഹിക്കുന്ന ദേവയെ രക്ഷിക്കാൻ, തങ്ങളുടെ പ്രാണനും

💬 Comments

View all comments