0%

Chapter Title : നിധിയുടെ കാവൽക്കാരൻ 29 [കാവൽക്കാരൻ]

രക്തവും അവന് സമർപ്പിക്കേണ്ടി വരുമെന്ന ആ കൊടുംസത്യം അവളുടെ ലോകത്തെത്തന്നെ കീഴ്മേൽ മറിച്ചുകഴിഞ്ഞിരുന്നു!....

"ഇതൊരു ശിക്ഷയല്ല ആമി... കാലങ്ങളെ അതിജീവിച്ച നിങ്ങളുടെ ആഴമേറിയ പ്രണയത്തിന് മുന്നിൽ തലകുനിച്ച്, ഈ പ്രപഞ്ചം നിങ്ങൾക്ക് കനിഞ്ഞുനൽകുന്ന ഏറ്റവും വലിയ വരദാനമാണിത്! നിങ്ങൾ മൂന്നുപേരും പരസ്പരം നൽകിയ ആ നിസ്വാർത്ഥമായ സ്നേഹം നിങ്ങൾക്ക് തിരിച്ചുതരുന്ന അനശ്വരമായ വരദാനം!"

​രുദ്രയുടെ ആ അവസാന വാക്കുകൾ മുറിക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കെ, അവൾ പതിയെ എഴുന്നേറ്റു നിന്നു. പുറത്ത് കൊടുങ്കാറ്റ് വീണ്ടും ആർത്തിരമ്പി. ജനൽപ്പാളികൾ ശക്തിയായി തുറന്നടഞ്ഞപ്പോൾ, അതിലൂടെ ഇരച്ചുകയറിയ മഴത്തുള്ളികൾ മുറിക്കുള്ളിലെ നിലത്ത് ചിതറിവീണു. മിന്നൽ വെളിച്ചത്തിൽ രുദ്രയുടെ കറുത്ത മേലങ്കി ഇരുട്ടിന്റെ ചിറകുകൾ പോലെ കാറ്റിൽ വിടർന്നു.

​കട്ടിലിൽ തളർന്നിരുന്ന ആമിയുടെ കവിളുകളിലൂടെ അവസാനത്തെ തുള്ളി കണ്ണുനീരും അടർന്നുവീണു. ഭയത്തിനും വേദനയ്ക്കുമിടയിൽ, രുദ്ര പറഞ്ഞ ആ 'വരദാനത്തിന്റെ' അർത്ഥം അവളുടെ തകർന്ന മനസ്സിൽ പതിയെ ആഴ്ന്നിറങ്ങുകയായിരുന്നു. ദൂരെ ഇന്ദ്രനീലത്തിന്റെ മലഞ്ചെരുവുകളിൽ നിന്നും ഉയർന്ന ഭീകരമായ മരണത്തിന്റെ ശബ്ദങ്ങളിൽ ആ രാത്രി വീണ്ടും വിറച്ചു

ഒരു യുഗത്തിന്റെ അന്ത്യവും, മറ്റൊരു മഹാസംഗമത്തിന്റെ തുടക്കവും കുറിച്ചുകൊണ്ട്!.......

തുടരും.......

Next part maybe the last part.

കുറെ കഷ്ട്ടപെട്ടാണ് ഈ പാർട്ട്‌ എഴുതിയത് ഇഷ്ട്ടപെടുമെന്ന് വിജാരിക്കുന്നു. ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക.... ഒരു എഴുത്തുക്കാരൻ എന്ന നിലയിൽ ഞാനത് ആഗ്രഹിക്കുന്നു....

💬 Comments

View all comments