0%

Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

ഞാൻ പിന്നേയും വിളിച്ചുകൊണ്ടേ ഇരുന്നു...

ഏകദേശം നാലഞ്ചു പ്രാവശ്യം കൂടേ ട്രൈ ചെയ്തതിനാൽ അവൾ ഫോണെടുത്തു...

"എന്താ മൈരേ എന്താ കാര്യം... നിനക്കെന്താ വിളിച്ചാൽ ഫോണെടുത്താൽ..."

എനിക്ക് അത്യാവശ്യം ദേഷ്യം വന്നിരുന്നു... പക്ഷേ കാര്യമെന്റെയായി പോയില്ലേ...

"ഓ അപ്പോ നീ വിളിച്ചാൽ ഫോൺ എടുത്തില്ലെങ്കിൽ നിനക്ക് ദേഷ്യം വരും. ഈ കണ്ട ദിവസം മുഴുവൻ നിന്നേ വിളിച്ച് കിട്ടാതിരുന്ന എനിക്ക് അപ്പോൾ ദേഷ്യം വരില്ലേ...?"

ഫോൺ പൊട്ടിയ കാര്യം ഇവൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...ഇവളേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാൻ അവന്മാരോട് പോലും പറഞ്ഞിട്ടില്ലല്ലോ...

"എടി പൊട്ടി എന്റെ ഫോൺ നിലത്ത് വീണ് ഡിസ്പ്ലേ പോയി... കാൾ വരുന്നത് അറിയാമെങ്കിലും എടുക്കാൻ സാധിക്കില്ല..."

കുറച്ചു നേരം അവൾ മിണ്ടിയില്ല...

"സോറി..."

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു....

"അത് പോട്ടെ... ഞാൻ നിന്നേ വിളിച്ചത് വേറൊരു കാര്യം പറയാനാണ്..."

"എന്ത്....?"

ഞാൻ അവളോട് കൃതികയുടെ കാര്യം പറഞ്ഞു... ചെറിയൊരു എതിർപ്പ് പോലും പറയാതെ അവൾ പറഞ്ഞ ഉടനേ കാര്യം സമ്മതിച്ചു....

അങ്ങനെ കൃതികയുടെ കാര്യം ഒക്കെ ആയി....

"എടി പിന്നേ ഒരു കാര്യം കൂടേ.... നിന്നേ ആമി വിളിക്കുകയോ മെസ്സേജ് അയക്കുകയോ മറ്റോ ചെയ്തോ....."

"ഇല്ല എന്തേ..."

"ഒരു ചെറിയ പ്രശ്നമുണ്ട്...."

ഞാൻ അവളോടും നടന്ന കാര്യങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞു....

"എടാ നാറി ഇതാണോ ചെറിയ പ്രശ്നം... അവൾ നിന്റൊപ്പം ബൈക്കിലും കയറി അവളുടെ വീട്ടിലേക്കും കൊണ്ടു പോയി... എന്നിട്ട് ഇതാണോ നീ അവളോട് ചെയ്തത്..... നിനക്ക് ഇതിനൊക്കെ ഒന്ന്‌ വെയിറ്റ് ചെയ്തൂടെ..."

റോസിന്റെ ശബ്ദം

💬 Comments

View all comments