Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ആളിക്കത്തിക്കുകയും ചെയ്തു. വെറുതെ കിടക്കുകയായിരുന്നില്ല, ആ മാംസത്തിന്റെ മൃദുത്വത്തിലേക്ക് കൂടുതൽ ആഴത്തിൽ അലിഞ്ഞുചേരാൻ എന്റെ ഉടൽ ദാഹിക്കുകയായിരുന്നു
അവളിൽ നിന്നും അടരാനുള്ള എല്ലാ ശ്രമങ്ങൾ ഞാൻ നിർത്തി അവളേ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു....
"ഹ്മ്മ്... "
അവൾ ചെറുതായി ഒന്ന് കുറുകി....വിരലുകൾ എന്റെ മുടിയിലൂടെ തഴുകി....
"ദേവാ..... ഹ്മ്മ്... നി.. നിന്നോട് ഞാനൊരു കഥ പറയട്ടേ....."
"മ്മ്.."
ഞാനൊന്ന് മൂളിക്കൊടുത്തു...
"ദിവസങ്ങളുടെയും മാസങ്ങളുടെയും കണക്കു വച്ച് ഈ കഥ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി..നീ ഇങ്ങോട്ടൊന്നും കൂടുതൽ ചോദിക്കുകയോ പറയുകയോ ചെയ്യരുത്... സമയമാവുമ്പോൾ ഞാനോ അല്ലെങ്കിൽ അവളോ നിന്നോട് എല്ലാം പറയും..."
അവൾ തലയിൽ പതിയേ തലോടികൊണ്ട് പറഞ്ഞു...
"എല്ലാവരുടെയും മുന്നിൽ എന്റെയും ആമിയുടെയുമൊക്കെ ഡിഗ്രി കഴിഞ്ഞിട്ട് മാസങ്ങളെ ആവുന്നുള്ളു എന്നാൽ ശരിക്കും അത് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി..."
ആ സുഖത്തിലും അവളുടെ വാക്കുകൾ എന്റെ ശരീരമാസകലം ഒരു ഞെട്ടൽ ഉണ്ടാക്കി...
അവൾ വീണ്ടും കഥ പറയാൻ തുടങ്ങി...
""""" അന്ന് രാത്രി കോളേജിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്ന ദിവസമായിരുന്നു... എനിക്കാണെങ്കിൽ അന്ന് ശരീരം ഒട്ടും വയ്യായിരുന്നു.അതുകൊണ്ട് തന്നേ ഞാൻ ഒന്നിനും പേര് കൊടുത്തിട്ടുണ്ടായിരുന്നില്ല.....
ആമി അവൾ പണ്ടു തൊട്ടേ ഒന്നിലും പങ്കെടുക്കുമായിരുന്നില്ല...
ആകെ വല്ലാത്തൊരു മടുപ്പ്... എന്ത് ചെയ്യണം എന്നറിയാതെ, ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിൽ ഞാനും ആമിയും കൂടി ക്യാമ്പസിലൂടെ വെറുതെ നടക്കുകയായിരുന്നു.
അപ്പോഴാണ് ഞാൻ അർജുനേട്ടനെ കണ്ടത്., ആമി കഴിഞ്ഞാൽ എനിക്ക് കോളേജിൽ ഏറ്റവും അടുപ്പമുള്ളത് അർജുനേട്ടനോടാണ്. ഏട്ടനും ഏട്ടന്റെ കുറച്ച് ഫ്രണ്ട്സും കൂടി ഗ്രൗണ്ടിന്റെ സൈഡിലുള്ള ആ വലിയ മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും ഏട്ടൻ കൈ വീശി അങ്ങോട്ട് വിളിച്ചു.
എനിക്കാണെങ്കിൽ ബോറടിച്ചിരിക്കുവല്ലേ, വെറുതെ അവിടെ പോയിരുന്ന് വർത്തമാനം പറയാലോ എന്ന് കരുതി ഞാൻ അങ്ങോട്ട് പോകാൻ തുനിഞ്ഞു.
പക്ഷെ
💬 Comments
View all comments