Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
വാതിൽ തുറക്കുന്ന നേരിയ ശബ്ദം ഞാൻ കേട്ടത്...
ചിന്തിച്ച് കിടക്കുന്നതിനിടയിൽ വാതിൽ അടക്കാൻ മറന്നിരുന്നു...
അലസമായി ഞാൻ കണ്ണുകൾ തുറന്നു.
മുറിയിലാകെ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നിറഞ്ഞു നിൽക്കുന്നു.
ആ നീല വെളിച്ചത്തിൽ മുറിയിലെ വസ്തുക്കൾക്കെല്ലാം വല്ലാത്തൊരു വശ്യത തോന്നി.
എന്റെ നോട്ടം ചെന്നെത്തിയത് വാതിലിലേക്കാണ്. അവിടെ, ആ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഒരു സ്ത്രീരൂപം നിൽക്കുന്നു. വെളിച്ചത്തിന് എതിരായി നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറക്കുന്നുണ്ട്.
ഒരു നിമിഷം ശ്വാസം നിലച്ചുപോയി.
ആ രൂപം മെല്ലെ, വളരെ സാവധാനം എന്റെ അടുത്തേക്ക് നടന്നുടുത്തു. ഓരോ ചുവടുവയ്ക്കുമ്പോഴും ആ നിഴൽ മാറി രൂപം വ്യക്തമായി വരികയായിരുന്നു.
നിധി...!
ഞാൻ ഒന്ന് ഞെട്ടി. ദിവാനിൽ നിന്നെഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും ശരീരം അനങ്ങാൻ കൂട്ടാക്കാത്തതുപോലെ.
അവൾ വന്ന് എന്റെ അരികിൽ നിന്നു...
അവളുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. ആ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. നിലാവെളിച്ചത്തിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നു.
ഒന്നും മിണ്ടാതെ, അവൾ മെല്ലെ കുനിഞ്ഞു. ഒരാൾക്ക് മാത്രം കഷ്ടിച്ച് കിടക്കാൻ കഴിയുന്ന ആ ഇടുങ്ങിയ ദിവാൻ കോട്ടിലേക്ക് അവൾ എനിക്കൊപ്പം കയറിക്കിടന്നു.
എന്റെ ശ്വാസതാളം തെറ്റി. ഇതൊരു സ്വപ്നമാണോ അതോ വല്ല വിഭ്രാന്തിയുമാണോ എന്ന് ചിന്തിച്ചു പോയ നിമിഷം.
പക്ഷേ, അടുത്ത നിമിഷം അവളുടെ ശരീരം എന്നോട് ചേർന്നു.
സ്വപ്നമല്ലിത്...!
അവളിൽ നിന്നും പ്രവഹിക്കുന്ന ശരീരത്തിന്റെ ചൂടും, എന്റെ നാസികയിലേക്ക് തുളച്ചു കയറുന്ന അവൾക്ക് മാത്രമുള്ള ആ പരിചിതമായ സുഗന്ധവും, എന്നോട് ചേർന്ന് കിടക്കുന്ന അവളുടെ ശരീരത്തിന്റെ
💬 Comments
View all comments