0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 65.5K

എന്ന് തോന്നി അവന്.

എന്നാൽ ജീനയാകട്ടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി. ഫോൺ അവൾ കട്ടിലിൽ ഇട്ടിട്ട് കട്ടിലിൽ കമിഴ്ന്നു വീണു കരഞ്ഞു. സുമിയെ വിളിച്ചു അവൾ നടന്നത് ഒക്കെ പറഞ്ഞു കരഞ്ഞു.

അതുകൊണ്ട് സുമി അപ്പൊ തന്നെ അവളുടെ വീട്ടിൽ എത്തി.

സുമിയുടെ മടിയിൽ കിടന്ന് ജീന കണ്ണീർ ഒലിപ്പിച്ചു. കെവിൻ ക്രൂരമായി പറഞ്ഞ കാര്യങ്ങൾ ഓർത്തു വല്ലാതെ വിഷമം ആയിരുന്നു അവൾക്ക്.

സുമി : " എടീ അവൻ ഇങ്ങനെയൊക്കെ പറഞ്ഞു എങ്കിൽ അതിന്റെ അർത്ഥം അവൻ നിന്നെക്കുറിച്ചും എന്നെക്കുറിച്ചും നേരത്തെ തന്നെ ഇങ്ങനെ ഒക്കെ ആണ് മനസിലാക്കി വച്ചിരിക്കുന്നത് എന്ന് തന്നെയാണ്. ഒരിക്കലും നിനക്ക് ചേരുന്നവൻ അല്ല അവൻ "

ജീന : " ഇഷ്ടപ്പെട്ടു പോയേടി കുറെ. വയ്യെടി അവനെ നഷ്ടപ്പെടുത്താൻ... "

സുമി : " എടീ നീ എന്തിനാ ആ നിർഗുണന്റെ പിന്നിൽ പോകുന്നത്. വീട്ടിൽ നിന്ന് ഒന്ന് പുറത്തോട്ട് ഇറങ്ങാൻ പോലും വയ്യാത്ത ഈ നാറിയൊക്കെ ആണ് തന്നെ ആണോ "

ജീന അത് കേട്ടിട്ടും ആശ്വാസം ഒന്നും തോന്നിയില്ല.

സുമി : " ശെരി നീ കരച്ചിൽ നിർത്ത് "

സുമി അവളെ പിടിച്ചു നേരെ ഇരുത്തി. മുഖമുഖം ഇരുന്നു അവർ.

സുമി : " നിനക്ക് വേണ്ടി നമുക്ക് ഒരു ശ്രമം കൂടെ നടത്താം. ഞാൻ പറയുന്ന കേൾക്ക്... നമ്മൾ അവനെ ഒന്ന് നേരിട്ട് പോയി കണ്ടാൽ ചിലപ്പോ പ്രശ്നങ്ങൾ ഒക്കെ മാറും ".

ജീന : " എനിക്ക് അവനോട് ഒന്ന് സ്വസ്ഥം ആയിട്ട്

💬 Comments

View all comments