Chapter Title : നിനക്കാതെ [Kevin]
നിന്ന അച്ഛനോട് വിളിച്ചു പറഞ്ഞു.....
വേഗം ചെല്ല് ഇപ്പൊ കിട്ടും എന്നവൾ വിരൽ കൊണ്ട് ആഗ്യം കാണിച്ച കൊണ്ട് പറഞ്ഞു
"...അവനോട് ഇങ്ങോട്ട് വരാൻ പറ... "
നല്ല കട്ടിയിൽ ആണ് അച്ഛൻ അത് പറഞ്ഞത്... എനിക്കാണേൽ നല്ല പേടി തോന്നിത്തുടങ്ങി ഒപ്പം ആകാംഷയും....
ഞാൻ പതിയെ പുറത്തോട്ട് തലയിട്ട് നോക്കി... അച്ഛൻ തിരിഞ്ഞു നിന്ന് എന്തോ കാര്യമായി പറയുന്നുണ്ട്... അവിടെ അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളെ കാണാൻ പറ്റുന്നില്ല... ഏതായാലും ഒരു പെണ്ണാണ്.... അച്ഛൻ മുൻപിൽ നിൽക്കുന്ന കാരണം ശബ്ദം മാത്രമേ കേൾക്കുന്നോള്ളൂ.... പക്ഷെ നല്ല പരിചയം ഉള്ള ശബ്ദം...
പെട്ടന്ന് അച്ഛൻ എന്റെ നേർക്ക് തിരിഞ്ഞു....അച്ഛന്റെ മുഖം കണ്ടപ്പോൾ തന്നെ എന്റെ കാര്യം ഏകദേശം തീരുമാനമായി എന്ന് മനസിലായി.... പക്ഷെ അതിന്റെ കാരണം ഇപ്പോഴും അവ്യക്തം...
അച്ഛൻ എന്റെ നേർക്ക് തിരഞ്ഞപ്പോൾ അച്ഛന്റെ പുറകിൽ നിൽക്കുന്ന പെൺകുട്ടിയുടെയും മുഖം വെളിവായി തുടങ്ങി.....പിന്നീട് ആ മുഖം വ്യക്തമായി തന്നെ ഞാൻ കണ്ടു.... !!!!!!!...
അതോടെ എന്റെ വളിയും കിളിയും ഒരുമിച്ച് പോയി..!!!!!!..എന്റെ സകല നാഡീഞരമ്പും തളർന്നു... ഞാൻ അറിയാതെ ആ പേര് വിളിച്ചു....
""""".....അനില.....!!!!""""
എന്റെ ശബ്ദം കേട്ടതും തലതാഴ്ത്തി കരഞ്ഞുകൊണ്ടിരിക്കുന്ന അവൾ പ്രതീക്ഷയോടെ തലയുയർത്തി നോക്കി... എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച് കയ്യിൽ തൂക്കി പിടിച്ചിരുന്ന ബാഗ് താഴെ ഇട്ട് ഓടി വന്ന് എന്നെ കെട്ടിപിടിച് നെഞ്ചിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി....
ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി.... അവളുടെ മുഖം കയ്യിൽ എടുത്തു ആ കണ്ണുനീർ
💬 Comments
View all comments