Chapter Title : നിന്‍റെ ഓർമകളിൽ 01
ഇന്നലെ അവളെകെട്ടിച്ചു." " എന്തായാലും അവളാളുകൊള്ളാം. മിണ്ടാപൂച്ചയെപോലെ നടന്നിട്ട് പണിപറ്റിച്ചു". " എടാ.. നന്ദൂ.. ഈ ഫീമെയിൽ സൈക്കോളജി അങ്ങനെയാ... ഒരുത്തിയെ വളച്ചു കൈയിലെടുത്തു കഴിഞ്ഞാൽ പിന്നെ അവർ എന്തും സമ്മതിക്കും". " ശരിക്കും സമ്മതിക്കോ...". "സമ്മതിക്കും... പക്ഷെ എല്ലാം രഹസ്യമായിരിക്കണം. വേറൊരാളറിഞ്ഞു എന്നു തോന്ന്യാ പിന്നെ നടക്കില്ല." ആദിയുടെ വാക്കുകൾ നന്ദുവിന്റെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു. "എനിക്കും വേണം ഒരു പെണ്ണ്..." നന്ദു പറഞ്ഞത് കേട്ട് ആദി ഒന്നു ചിരിച്ചു. "അതിനെന്താ നമ്മുടെ സ്കൂളിൽ ഒരുപാട് സുന്ദരികോതകളില്ലേ ഒന്നിനെ നീ വളച്ചോ..." നന്ദുവിന്റെ മനസ്സിൽ അവന്റെ ക്ലാസിലെ പെണ്കുട്ടികളുടെ മുഖം മിന്നി മറഞ്ഞു. " ഏയ് എന്റെ ക്ലാസ്സിലെ ഒന്നും കൊള്ളതില്ലെന്നെ... " " എന്നാ നിന്റെ ക്ലാസ്സിലെ വേണ്ട... വേറെ ക്ലാസ്സിലെ നോക്ക്.. ലഞ്ച് ബ്രേക്കിന് പുറത്തേക്കിറങ്ങിക്കോ..." ആദി അതു തമാശയായി പറഞ്ഞതാണെങ്കിലും, നന്ദു പിറ്റേ ദിവസം തന്റെ പെണ്ണിനെ കണ്ടെത്താൻ സ്കൂളിലെ വരാന്തയിലൂടെ നടന്നു. ഒരുപാട് മുഖങ്ങൾ അവന്റെ കണ്ണിൽ പതിഞ്ഞു പക്ഷെ ഒന്നും അവനെ തൃപ്തിപ്പെടുത്തിയില്ല. അവൻ ചുറ്റും കണ്ണോടിച്ചു. സ്കൂളിലെ ലൈബ്രറിയിൽ കൂട്ടുകാരുമൊത്ത് പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന ഒരു പെണ്കുട്ടിയിൽ അവന്റെ കണ്ണുകൾ നിശ്ചലമായി. നല്ല ഭംഗിയുള്ള അഞ്ജനമെഴുതിയ കണ്ണുകൾ. റോസാപ്പൂവിതൾ പോലെ ചുണ്ടുകൾ. ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ. നിതംബം മറക്കുന്ന മുടി. ഇതുതന്നെ എന്റെ പെണ്ണ്.. അവൻ മനസ്സിലുറപ്പിച്ചു. അവൻ ആദിയെ കൂട്ടിക്കൊണ്ടുവന്നു. " എടാ ഞാനെന്റെ സഖിയെ കണ്ടെത്തി..." " ഹ...ഹ.." എന്തോ തമാശ കേട്ടപോലെ ആദി ചിരിച്ചു " ചിരിക്കണ്ട എന്റെ കൂടെവാ.. ഞാൻ കാട്ടിത്തരാം..." ആദി അവന്റെ കൂടെ ലൈബ്രറിയിലേക്കുനടന്നു. അവിടെ കൂട്ടുകാരുമൊത്ത് ബെഞ്ചിലിരുന്നിരുന്ന അവളെ ചൂണ്ടിക്കാട്ടി നന്ദു പറഞ്ഞു. " ദാ ഇരിക്കുന്നു... അവളാണ് എന്റെ പെണ്ണ്.." " ആര്.. ഇടത്തുനിന്ന് രണ്ടാമത്തെ പെണ്കുട്ടിയോ..." " അതേ... അവളുതന്നെ.." "അവളാരാണെന്നറിയോ പട്ടാളക്കാരൻ രാഘവേട്ടന്റെ മൂത്ത മോൾ പാർവതി. അയാൾ നിന്നെ വെടിവെച്ചുകൊല്ലും.. " " അതൊക്കെ ഞാൻ നോക്കിക്കോളാം... " " എടാ അവൾ എട്ടാം ക്ലാസ്സിലാ.. നിന്നെക്കാൾ ഒരു വയസ്സിന് മൂത്തതാ...". അതുകേട്ടപ്പോൾ നന്ദുവിന്റെ
💬 Comments
View all comments