Chapter Title : നിന്‍റെ ഓർമകളിൽ 01
മുഖമൊന്നു മങ്ങി. പക്ഷെ ജീവിതത്തിലാദ്യമായി പ്രണയിച്ച പെണ്കുട്ടിയെ വിട്ടുകളയാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. " അതിനെന്താ സച്ചിൻ തെണ്ടുൽക്കറിനും അഭിഷേക് ബച്ചനും ആവമെങ്കി എനിക്ക് ആവാം.." അവന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ ആദി കീഴടങ്ങി. " ഞാൻ അവളോട് i love you പറഞ്ഞിട്ടു വരാം.." "ഡാ മണ്ടാ നിക്ക്.. ഒരു പെണ്ണിനെ ആദ്യം പരിചയപ്പെടണം പിന്നെ ഫ്രണ്ടാവണം പിന്ന വേണം പ്രാപ്പോസ് ചെയ്യാൻ" " അതിപ്പോ എങ്ങനെയാ ഒന്ന് പരിചയപ്പെടുന്നെ..." " ഒരു വഴിയുണ്ട്..." " എന്തു വഴി..." " അടുത്തമാസം നമ്മുടെ യൂത്ത് ഫെസ്റ്റിവൽ അല്ലെ. അതിന് ഞങ്ങൾ ഒരു നാടകം ചെയുന്നുണ്ട്. റോമിയോ ആൻഡ് ജൂലിയറ്റ്. ശത്രുതയിലുള്ള രണ്ട് കുടുംബങ്ങളിലെ രണ്ടുപേർ തമ്മിലുളള പ്രണയ കഥ. നായിക അവളാണ് പാർവതി. ഡയറക്ടർ ഞാനും. ഞാൻ വിചാരിച്ചാൽ നിന്നെ നായകനാക്കാം..". അങ്ങനെ റിഹേഴ്സൽ ക്യാമ്പ് തുടങ്ങി. ആദ്യ ദിവസം തിരക്കഥയെക്കുറിച്ചുള്ള ചർച്ചയായിരുന്നു. രണ്ടാമത്തെ ദിവസം ഓരോരോ രംഗങ്ങൾ അവതരിപ്പിച്ചു തുടങ്ങി. സ്ക്രിപ്റ്റിന്റെ ഓരോ കോപ്പി എല്ലാവക്കും നൽകി. മെല്ലെ മെല്ലെ നന്ദു പാർവതിയുമായി സൗഹൃദം സ്ഥാപിച്ചെടുത്തു. റോമിയോ ആൻഡ് ജൂലിയറ്റ് ലെ ഒരു പ്രധാന രംഗമാണ് ബാൽക്കണി സീൻ.ആ സീനിൽ റോമിയോ മതിൽ ചാടിവന്ന് ജൂലിറ്റിന്റെ ബാൽക്കണിയിൽ വച്ച് കണ്ടുമുട്ടുന്നു. അവസാനമവർ ചുംബനത്തിലേർപ്പെടുന്നു. കഥയിൽ ഫ്രഞ്ച് കിസ് ആയിരുന്നങ്കിലും കവിളിൽ ചുംബിച്ചാൽ മതിയെന്ന് നാടകത്തിന്റെ മേല്നോട്ടമുള്ള ലക്ഷ്മി ടീച്ചർ പറഞ്ഞു. ചുംബനം കഴിഞ്ഞുള്ള ഡയലോഗ് നന്ദു ഇടക്കിടെ തെറ്റിച്ചുകൊണ്ടിരുന്നു. അവളുടെ കവിളിൽ അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും പതിഞ്ഞു. അവന്റെ കളി മനസ്സിലാക്കിയ ആദി അവനെ മാറ്റിനിർത്തി ഉപദേശിച്ചു. ഒരു മാസത്തെ റിഹേഴ്സൽ കഴിഞ്ഞു നാടകം സ്കൂളിൽ അരങ്ങേറി. നന്ദു സ്റ്റേജിൽ റോമിയോ ആയി ജീവിക്കുകയായിരുന്നു. നാടകത്തിന് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ബെസ്റ്റ് ആക്ടറായി നന്ദുവും ആക്ടറെസ് ആയി പാർവതിയും തിരഞ്ഞെടുക്കപ്പെട്ടു. റോമിയോയും ജൂലിയറ്റും സ്കൂളിൽ അവർക്ക് പുതിയ വിളിപ്പേര് വീണു. പക്ഷെ നന്ദുവിന് അവൾ പാറുവായിരുന്നു. അവരുടെ സൗഹൃദം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു. അന്ന് ഒരു ജൂണ് മാസത്തിലെ മഴയുള്ള സായാഹ്നമായിരുന്നു. സ്കൂളിലെ ബെൽ മുഴങ്ങി. നന്ദു ക്ലാസ്സിൽ
💬 Comments
View all comments