0%

Chapter Title : നിന്‍റെ ഓർമകളിൽ 01

Author : shankar Read All Parts 94

നിന്നിറങ്ങി .. മാനത്തെ ഇരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി. അവൻ കൈയിലുണ്ടായിരുന്ന കാലൻകുട നിവർത്തി സ്കൂൾ മുറ്റത്തുകൂടെ നടന്നു. " നന്ദൂ... ഒന്നു നിന്നെ..." പാർവതിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി. അവൾ വരാന്തയിൽ നിന്നും പാർവതി അവനെ കൈകാട്ടി വിളിച്ചു. അവൻ അവളുടെ അടുത്തേക്ക് ചെന്നു . " പാറു ഇത്രനേരമായിട്ടും പോയില്ലേ."

" ഞാൻ കുടയെടുക്കാൻ മറന്നു.. നീ എന്നെ നിന്റെ കുടയിൽ വീടുവരെ ആക്കുവോ.."

അവർ ഒരു കുടക്കീഴിൽ പരസ്പരം ചേർന്ന് നടന്നു. കുട ചൂടിയെങ്കിലും അവർ ചെറുതായി നനഞ്ഞിരുന്നു. അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

" നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോടാ... " " ഇല്ല.." " അതെന്താ ഇല്ലാത്തത്.. " " തന്നെപ്പോലെ ഒരാളെ കണ്ടുകിട്ടിയില്ല.." " എന്നെപ്പോലെ ഒരാളെയാണോ ഇഷ്ടം " " അതേ... Will you be my girlfriend...". " എന്താ.. പറഞ്ഞേ... " " പാറുവിന് എന്റെ ഗേൾഫ്രണ്ട് ആകാമോ എന്ന്.". " പോടാ.. ഞാൻ നിന്നെക്കാൾ മൂത്തതാണ്..." " അതിനെന്താ സച്ചിൻ തെണ്ടുൽകറും അഞ്ജലിയേക്കാൾ താഴെയാ.. അഭിഷേക് ബച്ചനും ഐശ്വര്യയും.. ഇവരൊക്കെ പ്രണയിച്ചതോ..?."

" എനിക്ക് നിന്നോടങ്ങാനൊന്നുമില്ല...". " ഇല്ലേ.. പിന്നെ ഇത്രയും കൂട്ടുകാരുണ്ടായിട്ടും എന്റെ കുടയിത്തന്നെ കേറിയതെന്തിനാ... വേറെ ആരോടും പറയാത്ത സ്വപ്നങ്ങളും ഇഷ്ടങ്ങളും എന്നോട് മാത്രം പറഞ്ഞതെന്തിനാ... അപ്പൊ ഞാൻ സ്‌പെഷ്യൽ അല്ലെ..."

അവൾ ഒന്നും മിണ്ടിയില്ല അവനും.. അവർ നടന്ന് അവളുടെ വീടിന്റെ മുന്നിലെത്തി. " മറുപടിയൊന്നും പറഞ്ഞില്ലല്ലോ... " അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.. വീട്ടിലേക്ക് ഓടിക്കയറി. അവളും അവനെ ഇഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ കടന്നു പോയി. അവൾ പ്ലസ് ടു വിലും അവൻ പ്ലസ് വണ്ണിലും ഒരേ സ്കൂളിൽ ഒരേ കോഴ്സ് തിരഞ്ഞെടുത്തു. അവർ തമ്മിലുള്ള പ്രണയം മറ്റാരുമറിയാതെ അവർ സൂക്ഷിച്ചു. ആരെങ്കിലും അറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ അവരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ട്തന്നെ നേരിട്ടുള്ള സംസാരം കുറച്ചു മൊബൈലിലൂടെ മാത്രമാക്കി. പഠിപ്പൊക്കെ കഴിഞ്ഞു സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ കല്യാണം കഴിച്ചു ജീവിക്കാം എന്ന് അവർ തീരുമാനിച്ചിരുന്നു. അന്ന് ഒരു

💬 Comments

View all comments