Chapter Title : നിന്‍റെ ഓർമകളിൽ 01
ശനിയാഴ്ച്ചയായിരുന്നു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ആയിരുന്നു. അവൻ അവളെ രാവിലെ ഫോൺ ചെയ്തു.
" ഇന്ന് നമുക്കൊരിടം വരെ പോണം ഞാൻ സ്കൂളിനുമുന്നിൽ കാറുമായി വരാം ". " അതൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ.." " എനിക്ക് പേടിയാടാ.. ആരെങ്കിലും കണ്ടാൽ.." " ആരും കാണില്ല മോളെ ... അതൊക്കെ ഞാൻ ശരിയാക്കിക്കോളാം.."
രാവിലെതന്നെ നന്ദു കാറുമായി സ്കൂളിനുമുന്നിലെ വഴിയിൽ കാത്തുനിന്നു. ആരും കാണുന്നില്ലെന്നുറപ്പാക്കിയശേഷം അവൾ അതിൽ കയറി. " ഇനി പറ നമ്മളെങ്ങോട്ടാ.. " " അതൊക്കെ അവിടെ ചെല്ലുമ്പോ അറിഞ്ഞാൽ മതി.."
ഒരു മണിക്കൂർ യാത്രക്ക് ശേഷം രണ്ടു വശത്തും കാറ്റാടിമരങ്ങൾ വളർന്നുനിന്നിരുന്ന വഴിയിലേക്ക് തിരിഞ്ഞു. ഒരുവലിയ ബംഗ്ളാവിന്റെ മുന്നിൽ കാർ നിന്നു. " ഇറങ്.." അവൻ പറഞ്ഞു. " നിന്റെ ഉദ്ദേശം എന്താന്നുപറ എന്നിട്ട് ഇറങ്ങാം. "
" ഈ ദിവസം നിനക്കോർമയില്ലേ നാലുവർഷം മുമ്പ് ഇതേ ദിവസമാണ് നമ്മൾ കമിതാക്കളായത്. നാലാം വാർഷികം നമ്മളിവിടെ ആഘോഷിക്കുന്നു. "
അവർ അകത്തേക്ക് കയറി... അവിടെ ഒരു മേശയിൽ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്കിരിപ്പുണ്ടായിരുന്നു. അവൻ അവളെ അതിനടുത്തേക്ക് കൊണ്ടു പോയി. അവർ ഒരുമിച്ച് കേക്ക് മുറിച്ചു. പരസ്പരം വായിൽ വെച്ചുകൊടുത്തു. പാറു ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടുനില്കുകയായിരുന്നു. നന്ദു ഫ്രിഡ്ജ് തുറന്ന് ജ്യൂസ് എടുത്തു രണ്ടു ഗ്ലാസ്സിലാക്കി ഒന്നവൾക്ക് കൊടുത്തു.
" നന്ദു.. സസ്പെൻസ് മതി ഇനി പറ ഇതേതാ സ്ഥലം.." " താൻ വാ.. നമുക്കൊന്നു നടക്കാം..."
ആ ബംഗ്ളാവിന്റെ പുറത്ത് വലിയൊരു പുൽത്തകിടിയുണ്ടായിരുന്നു... കാറ്റിൽ മരച്ചില്ലകൾ തമ്മിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവിടെനിന്നും നോക്കിയാൽ ദൂരെയായി മലനിരകൾ കാണാമായിരുന്നു. ദൂരെനിന്നും കിളികൾ ചിലക്കുന്ന ശബ്ദം കെട്ടുകൊണ്ടിരുന്നു.
" തനിക്ക് ഈ സ്ഥലമെല്ലാം ഇഷ്ടപ്പെട്ടോ..." " മ്.. ഇഷ്ടപ്പെട്ടു ". " എന്നാൽ കല്യാണം കഴിഞ്ഞ് നമ്മളിവിടെയാണ് താമസിക്കുന്നത് ". " ശരിക്കും..? " " അതേടോ.. ഞാനിത് അച്ഛനോട് പറഞ്ഞ് എന്റെ പേരിൽ വാങ്ങി. ഇവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല ".
അല്പനേരംകൂടി അവർ അവിടെ നടന്നു.
" പാറു.. വാ ഒരു
💬 Comments
View all comments