0%

Chapter Title : നിന്‍റെ ഓർമകളിൽ 01

Author : shankar Read All Parts 255

പരസ്പരം വായിൽ വെച്ചുകൊടുത്തു. പാറു ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടുനില്കുകയായിരുന്നു. നന്ദു ഫ്രിഡ്ജ് തുറന്ന് ജ്യൂസ് എടുത്തു രണ്ടു ഗ്ലാസ്സിലാക്കി ഒന്നവൾക്ക് കൊടുത്തു.

" നന്ദു.. സസ്പെൻസ് മതി ഇനി പറ ഇതേതാ സ്ഥലം.." " താൻ വാ.. നമുക്കൊന്നു നടക്കാം..."

ആ ബംഗ്ളാവിന്റെ പുറത്ത് വലിയൊരു പുൽത്തകിടിയുണ്ടായിരുന്നു... കാറ്റിൽ മരച്ചില്ലകൾ തമ്മിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവിടെനിന്നും നോക്കിയാൽ ദൂരെയായി മലനിരകൾ കാണാമായിരുന്നു. ദൂരെനിന്നും കിളികൾ ചിലക്കുന്ന ശബ്ദം കെട്ടുകൊണ്ടിരുന്നു.

" തനിക്ക് ഈ സ്ഥലമെല്ലാം ഇഷ്ടപ്പെട്ടോ..." " മ്.. ഇഷ്ടപ്പെട്ടു ". " എന്നാൽ കല്യാണം കഴിഞ്ഞ് നമ്മളിവിടെയാണ് താമസിക്കുന്നത് ". " ശരിക്കും..? " " അതേടോ.. ഞാനിത് അച്ഛനോട് പറഞ്ഞ് എന്റെ പേരിൽ വാങ്ങി. ഇവിടെ നമ്മളെ ശല്യം ചെയ്യാൻ ആരും വരില്ല ".

അല്പനേരംകൂടി അവർ അവിടെ നടന്നു.

" പാറു.. വാ ഒരു ചടങ്ങുകൂടിയുണ്ട്.."

അവൻ അവളെയും കൊണ്ട് അടുക്കളയിലേക്ക് കയറി.

" നമുക്ക് ഈ വീടിന്റെ പാലുകാച്ചൽ നടത്തണം... വീട്ടിലെ കുടുംബിനിയാണ് അത് ചെയ്യേണ്ടത് " അവൻ പാലുകാച്ചലിനുള്ള തയ്യാറെടുപ്പുകളെല്ലാം ചെയ്തിരുന്നു. " ഇനി നമുക്ക് ഭക്ഷണമുണ്ടാക്കാം.. " വേഗത്തിൽതന്നെ അവർ ചെറിയ ഒരു സദ്യയൊരുക്കി.. മേശയിൽ വിഭവങ്ങൾ നിരത്തി അവർ ഉണ്ണാൻ ഇരുന്നു. നന്ദു ഒരു ഉരുള ചോറ് പാറുവിന്റെ വായിൽ വെച്ചുകൊടുത്തു. അവൾ അത് കഴിച്ചു. അവൾ തിരിച്ചും അവനെ കഴിപ്പിച്ചു. ഭക്ഷണ ശേഷം അവർ അൽപസമയം ബാൽക്കണിയിൽ ഇരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് അവനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൻ അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം അവരുടെ കണ്ണുകൾ

💬 Comments

View all comments