0%

Chapter Title : നിരഞ്ജനം 4

Author : Kambikathakal Read All Parts 131

" എന്നു പറഞ്ഞ് ഗൗതം അവനെ തല്ലാൻ കൈയോങ്ങി. അവൻ ഒഴിഞ്ഞു മാറി. നാലുപേരും നിരഞ്ജനെ വളഞ്ഞു. മദ്യത്തിന്റെ ആലസ്യത്തിലായിരുന്ന അവരെ നിരഞ്ജൻ നിഷ്പ്രയാസം തറപറ്റിച്ചു.തന്റെ പെണ്ണിന് വേണ്ടിയാവുമ്പോൾ ഏതൊരുത്തന്റേയും കൈയിന് ഒരു പ്രതേക കരുത്തുണ്ടാകുമല്ലോ. നിരഞ്ജൻ അഞ്ജലിയേ നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു. നിരഞ്ജൻ രണ്ടു കൈ കൊണ്ടും അവളുടെ മുഖം പൊതിഞ്ഞു. " പേടിച്ചുപോയോ... എന്റെ ചുന്ദരി കുട്ടി. ഞാനില്ലേ കൂടെ..". അവൾ നിരഞ്ജനെ കെട്ടിപ്പിടിച്ചു. അവർ ബൈക്കിൽ വീട്ടിലേക്കു തിരിച്ചു. ഇതൊന്നും ആരും അറിയണ്ട എന്നു പറഞ്ഞു. നിരഞ്ജൻ ലാപ്‌ടോപ്പിൽ ടൈറ്റാനിക് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മുറിയിലേക്ക് അഞ്ജലി കടന്നുവന്നു. "ചേട്ടാ എന്തു ചെയ്യാ... ". അഞ്ജലി ചോദിച്ചു. "സിനിമ കണ്ടോണ്ടിരിക്യ.. നീ ഇവിടിരിക്ക്.. നമുക്കൊരുമിച്ചു കാണാം.". അവൻ ഹെഡ്സെറ്റ് ഊരി ബ്ലൂടുത്തിൽ ഹോം തീയറ്റർ കണക്ട് ചെയ്തു. ജാക്കും റോസും ചിത്രം വരയ്ക്കുന്ന സീൻ ആയിരുന്നു. നിരഞ്ജൻ ഇടംകണ്ണിട്ട് അഞ്ജലിയെ നോക്കുന്നുണ്ടായിരുന്നു. അഞ്ജലിയുടെ കണ്ണുകളിലെതിളക്കം നിരഞ്ജൻ കണ്ടു. അവൾ നാണത്താൽ കുതിർന്നിരുന്നു. സ്ക്രീനിൽ ജാക്കും റോസും ചുംബിച്ചുകൊണ്ടിരുന്നു. നിരഞ്ജന്റെ മുഖം അഞ്ജലിയോടടുത്തു വന്നു. അവൻ അവളുടെ താടിപിടിച്ചുയർത്തി കണ്ണുകളിലേക്കാഴത്തിൽ നോക്കി. പെട്ടന്ന് അഞ്ജലി നിരഞ്ജനെ തള്ളിമാറ്റി പുറത്തേക്കോടി. "നിക്കവിടെ.." നിരഞ്ജൻ പുറകെയൊടി. തടിയിൽ തീർത്ത കോണിപ്പടിയിൽ അവരുടെ കാൽ പാദങ്ങളുടെ ശബ്ദമുയർന്നു. " ഇങ്ങനെ ഓടല്ലേ കുട്യോളെ എവിടേലും വീഴും.." നളിനി പറഞ്ഞു. ആ മെയ് മാസ സന്ധ്യയിൽ മാനത്ത്  കാർമേഘങ്ങളുണ്ടായിരുന്നു. അവൾ ഓടി മാന്തോപ്പിനുള്ളിലേക്കുകയറി അവൻ പുറകെയും. പെട്ടന്ന് ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. അവൾ മഴ നനയാതിരിക്കാൻ മരത്തണലിലേക്ക് കയറി നിന്നു. കൂടെ നിരഞ്ജനും. കാറ്റിൽ മഴത്തുള്ളികൾ അവരുടെ മുഖത്തേക്ക് തെറിച്ചുകൊണ്ടിരുന്നു. നിരഞ്ജൻ വിരൽ തുമ്പുകൊണ്ടു അവളുടെ മൂക്കിൽ നിന്നിരുന്ന പളുങ്കുമണികൾ തോണ്ടിയെടുത്തു. "പോ.. ചേട്ടാ.." അവൾ അവന്റെ കൈ തട്ടി മാറ്റി. പെട്ടന്ന് മിന്നാലോടുകൂടി ഒരിടിവെട്ടി. ഒരു ഞെട്ടലോടെ അവൾ അവനെ കെട്ടിപ്പിടിച്ചു. അവൻ അവളുടെ മുഖം പിടിച്ചുയർത്തി. ആ വിറയാർന്ന അധരങ്ങളിൽ അവന്റെ ചുണ്ടുകൾ ചേർത്തു. അവൾ അവന്റെ ചുംബനം ഏറ്റുവാങ്ങികൊണ്ട് പതിയെ കണ്ണുകളടച്ചു. പുതുമഴ

💬 Comments

View all comments